മദ്യശാലയില്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെടുന്നതിനിടെ കൊലക്കേസ് പ്രതിക്ക് കുത്തേറ്റു

മഞ്ചേശ്വരം: (www.kasargodvartha.com 04.02.2018) മദ്യശാലയിലുണ്ടായ വാക്കുതര്‍ക്കത്തിനിടെ കൊലക്കേസ് പ്രതിക്ക് കുത്തേറ്റു. മച്ചമ്പാടിയിലെ ഇബ്രാഹിം ഖലീലി(51) നാണ് കഠാര കൊണ്ടുള്ള കുത്തേറ്റത്. കര്‍ണാടക കിദമ്പാടിയിലുള്ള മദ്യശാലയിലാണ് സംഭവം. മദ്യലഹരിയിലായിരുന്ന ഒരാളുമായി ഇബ്രാഹിം ഖലീല്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. ഇതിനിടയില്‍ ഖലീലിനെ കഠാര കൊണ്ട് കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇബ്രാഹിം ഖലീല്‍ ഒരു കിലോമീറ്ററോളം ഓടി മഞ്ചേശ്വരം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ റോഡരികില്‍ ബോധമറ്റുവീഴുകയായിരുന്നു.

Kasaragod, Kerala, News, Stabbed, Police, Hospital, Murder case accused stabbed.


പോലീസെത്തിയാണ് ഖലീലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ടര വര്‍ഷം മുമ്പ് ഹൊസങ്കടിയിലെ വാച്ച് വര്‍ക്കസ് കടയുടമ ഗണേശനെ കുത്തിക്കൊന്ന കേസിലെ പ്രതിയാണ് ഇബ്രാഹിം ഖലീല്‍. ശനിയാഴ്ച മഞ്ചേശ്വരം പോലീസ് മംഗളൂരു ആശുപത്രിയിലെത്തി ഖലീലില്‍ നിന്ന് മൊഴിയെടുക്കാന്‍ ശ്രമം നടത്തിയെങ്കിലും അത്യാഹിത നിലയില്‍ കഴിയുന്നതിനാല്‍ തിരിച്ച് വരികയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Stabbed, Police, Hospital, Murder case accused stabbed.
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?