കാസര്‍കോട്ട് ഗോഡൗണില്‍ വന്‍ തീപിടുത്തം; ലക്ഷങ്ങളുടെ നഷ്ടം

കാസര്‍കോട്: (www.kasargodvartha.com 01.02.2018) കാസര്‍കോട് നഗരപരിസരത്തെ ഗോഡൗണില്‍ വന്‍ തീപിടുത്തം. ലക്ഷങ്ങളുടെ നാശനഷ്ടം സംഭവിച്ചു. വ്യാഴാഴ്ച രാത്രി 7.15 മണിയോടെ ഫോര്‍ട്ട് റോഡില്‍ പ്രവര്‍ത്തിക്കുന്ന റാഹ ആര്‍കേയ്ഡ് എന്ന കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. തുരുത്തിയിലെ ടി.എം ഹംസയുടെ നാനോ പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ സൂക്ഷിച്ചിരുന്ന ഗോഡൗണിലാണ് തീപിടുത്തമുണ്ടായത്.

പുകയുയരുന്നത് കണ്ട് സമീപവാസികളാണ് ഫയര്‍ഫോഴ്‌സില്‍ വിവരമറിയിച്ചത്. കാസര്‍കോട് ഫയര്‍ഫോഴ്‌സില്‍ നിന്നും നാല് യൂണിറ്റ് ഫയര്‍ഫോഴ്‌സെത്തി തീയണച്ചുകൊണ്ടിരിക്കുകയാണ്. ഒരു മണിക്കൂറിനു ശേഷവും തീ പൂര്‍ണമായും അണക്കാനായിട്ടില്ല. ഉദുമ പാക്യാരയിലെ റഊഫിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം.

തൊട്ടടുത്ത് നിരവധി വ്യാപാരസ്ഥാപനങ്ങളും ഓഫീസുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയിലേക്ക് തീപടരാതിരിക്കാന്‍ ഫയര്‍ഫോഴ്‌സ് ജാഗ്രതപുലര്‍ത്തുന്നുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് സംശയിക്കുന്നത്.




Keywords: Kasaragod, Kerala, news, fire, fire force, Fire in godown at Fort Road
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?