തനിക്കൊപ്പം മകളേയും കൊല്ലുമെന്ന് ഭയം; ഇമ്രാന്‍ഖാന്റെ മുന്‍ ഭാര്യയും മാധ്യമപ്രവര്‍ത്തകയും ആയ റെഹം ഖാന്‍ വധഭീഷണിയെ തുടര്‍ന്ന് പാകിസ്ഥാന്‍ വിടുന്നു
ന്യൂഡല്‍ഹി: (www.kvartha.com 06.2.2018) പാകിസ്ഥാന്‍ പ്രതിപക്ഷ നേതാവും തെഹ്‌രീക് ഇ ഇന്‍സാഫ് പാര്‍ട്ടി ചെയര്‍മാനും മുന്‍ ക്രിക്കറ്റ് താരവുമായ ഇമ്രാന്‍ഖാന്റെ മുന്‍ ഭാര്യയും മാധ്യമപ്രവര്‍ത്തകയുമായ റെഹം ഖാന്‍ വധഭീഷണികളെ തുടര്‍ന്ന് പാകിസ്ഥാന്‍ വിടാന്‍ ഒരുങ്ങുന്നു.
പ്രമുഖ പാക് വാര്‍ത്താ ചാനലായ ജിയോ വഴിയാണ് റെഹം ഖാന്‍ ഇക്കാര്യം പുറത്തു വിട്ടിരിക്കുന്നത്. വധഭീഷണിയെ തുടര്‍ന്നാണ് താന്‍ രാജ്യം വിടുന്നതെന്ന വിവരം ഇവര്‍ ഫോണിലൂടെ ചാനലിലെ തന്റെ സ്റ്റാഫുകളെ അറിയിക്കുകയായിരുന്നു.
കഴിഞ്ഞ സെപ്തംബര്‍ മുതല്‍ തനിക്കും തന്റെ ജിയോ ടി വിയിലെ സ്റ്റാഫുകള്‍ക്കും നേരെ ഭീഷണി ഉയരുകയാണെന്നും അടുത്ത കാലത്തായി അതിന്റെ എണ്ണം വളരെ കൂടിവരികയാണെന്നും റെഹം ഖാന്‍ പറയുന്നു. അതുകൊണ്ടുതന്നെ താന്‍ പാകിസ്ഥാന്‍ വിടുകയാണെന്നും അവര്‍ ഫോണ്‍ വഴി ജിയോ ചാനലിനെ അറിയിച്ചു.
അതോടൊപ്പം മാധ്യമ സ്ഥാപനമായ റെഹം ഖാന്‍ ഫൗണ്ടേഷന്‍ ഇന്‍ഫോംസിന് വേണ്ടി അഭിമുഖങ്ങളും പരിപാടികളും സംഘടിപ്പിക്കുന്ന കോ ഓര്‍ഡിനേറ്റര്‍ പരിപാടികള്‍ നടത്താതിരിക്കാനായി തനിക്ക് നേരെ ഉയര്‍ന്നിരുന്ന ഭീഷണികളേക്കുറിച്ചു പറയുന്ന ഒരു ഓഡിയോ ക്ലിപ്പും റെഹം ഖാന്‍ ചാനലിന് അയച്ചിട്ടുണ്ട്.
തനിക്കെതിരെ ഉയരുന്ന അതിക്രമങ്ങള്‍ മകള്‍ക്ക് നേരെയും ഉണ്ടായേക്കാമെന്ന് ഭയക്കുന്നതിനാല്‍ കുട്ടിയേയും അവര്‍ പാകിസ്ഥാനിലെ സ്‌കൂളില്‍ നിന്നും മാറ്റുകയാണ്. 2017 സെപ്തംബര്‍ മുതല്‍ പതിവായി ഭീഷണികള്‍ ഉയരുന്നുണ്ട്. അടുത്ത കാലത്ത് അതിന്റെ അളവ് വളരെ കൂടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ തന്നെ സഹായിക്കാനോ പിന്തുണയ്ക്കാനോ പാകിസ്ഥാനില്‍ നിന്നും ഒരു രാഷ്ട്രീയ പാര്‍ട്ടി പോലും തയ്യാറായിട്ടില്ലെന്നും റെഹം ആരോപിക്കുന്നു. അതേസമയം ഭീഷണികളെ ഭയക്കുന്നില്ലെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.
നേരത്തെ ഇമ്രാന്‍ഖാനുമായുള്ള വിവാഹമോചനത്തിന് എതിര് നില്‍ക്കരുതെന്ന് പല ക്രിക്കറ്റര്‍മാരും റെഹത്തെ ഉപദേശിച്ചിരുന്നതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. അതേസമയം സംഭവത്തെ കുറിച്ച് റെഹം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല.

Keywords: Reham Khan leaves country after 'receiving threats', New Delhi, News, Trending, Pakistan, Report, Media, Channel, Threatened, Phone call, Politics, Cricket, Sports, National.
Powered by Info News For You

Comments
Post a Comment