മുസ്ലിം യൂത്ത് ലീഗ് ചെങ്കള പഞ്ചായത്ത് സമ്മേളനം; ശാഖ കൺവെൻഷനുകൾ നടത്തി


ചെർക്കള: (www.evisionnews.co)''സ്നേഹമാണ് മതം സേവനമാണ് രാഷ്ട്രീയം'' എന്ന പ്രമേയം ഉയർത്തിപ്പിടിച്ച് എപ്രിലിൽ നടക്കുന്ന മുസ്ലിം യൂത്ത് ലീഗ് ചെങ്കള പഞ്ചായത്ത് സംമ്മേളനം വിജയിപ്പിക്കാൻ ചെർക്കള വെസ്റ്റ് മുസ്ലിം യൂത്ത് ലീഗ് പ്രവർത്തക കൺവെൻഷൻ തീരുമാനിച്ചു. സമ്മേളന പ്രചരണാർത്ഥം ശാഖ സമ്മേളനവും വോളിബോൾ ടൂർണ്ണമെൻറും സംഘടിപ്പിക്കും 33 അംഗ ഗ്രീൻഗാർഡ് വളണ്ടിയർമാരെ പങ്കെടുപ്പിക്കാനും തീരുമാനിച്ചു.സുലൈം സ്വാഗതം പറഞ്ഞു .അശ്റഫ് അംതു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട്നാസർ ചായിന്റടി ഉദ്ഘാടനം ചെയ്തു. മുനീർ പി ചെർക്കളം മുഖ്യ പ്രഭാഷണം നടത്തി.ഹാഷിം ബംബ്രാണി , ഹാരിസ് തായൽ , സി.ടി റിയാസ് , സി സലീം ,സലാം ചെർക്കള, മുർഷിദ് മുഹമ്മദ് , ആമു ദുബായ് 
എന്നിവർ സംസാരിച്ചു.സ്നേഹമാണ് മതം സേവനമാണ് രാഷ്ട്രീയം' എന്ന പ്രമേയവുമായി എപ്രിലിൽ നടത്തുന്ന മുസ്ലിം യൂത്ത് ലീഗ് ചെങ്കള പഞ്ചായത്ത് സമ്മേളനത്തിന്റെ പ്രചരണ പ്രവർത്തനങ്ങൾക്ക് നെക്രാജെ ശാഖ കൺവെൻഷൻ രൂപം നൽകി .ജില്ലാ വൈസ് പ്രസിഡന്റ് നാസർ ചായിന്റടി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് സുബൈർ നെക്രാജെ അദ്ധ്യക്ഷത വഹിച്ചു. സമ്മേളനത്തോടനുബന്ധിച്ച് ശാഖയിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുവാൻ തീരുമാനിച്ചു. 

ചെങ്കള പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് ഹാരിസ് തായൽ മുസ്ലിം ലീഗ് വാർഡ് സെക്രട്ടറി ഹമീദ് നെക്കര,മുൻ പഞ്ചായത്ത് അംഗം ബഡുവൻ കുഞ്ഞി യൂത്ത് ലീഗ് പഞ്ചായത്ത് സെക്രട്ടറി അർഷാദ് എതിർത്തോട്, സിയാദ് കോളാരി,അഷ്‌റഫ് ആംത്തു, റഫീഖ് ഒലീവ്,റിയാസ് ബട്ടിമുളി, എന്നിവർ സംസാരിച്ചു. ശിയാബ് കോളാരി സ്വാഗതവും ശരീഫ് എകെ നന്ദിയും പറഞ്ഞു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?