കേരളത്തിന്റെ ഉത്തരവാദിത്ത ടൂറിസം സംരംഭങ്ങള്‍ പ്രശംസ അര്‍ഹിക്കുന്നു: മാതംഗി സത്യമൂര്‍ത്തി
കോട്ടയം: (www.kasargodvartha.com 02.02.2018) കേരളത്തിന്റെ ഉത്തരവാദിത്ത ടൂറിസം സംരംഭങ്ങള്‍ പ്രശംസ അര്‍ഹിക്കുന്നുവെന്നു കര്‍ണാടക സംഗീതജ്ഞ മാതംഗി സത്യമൂര്‍ത്തി. കേരളത്തിന്റെ കലാ സാംസ്‌കാരിക സാമൂഹിക മേഖലകളെ കോര്‍ത്തിണക്കി ഉത്തരവാദിത്ത ടൂറിസം സംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന, ടൂറിസം വകുപ്പിന്റെ ഉത്തരവാദിത്ത ടൂറിസം മിഷന്റെ പ്രവര്‍ത്തനങ്ങളെയും മാതംഗി സത്യമൂര്‍ത്തി അഭിനന്ദിച്ചു. മാതൃകാ ഉത്തരവാദിത്ത ടൂറിസം ഗ്രാമ പദ്ധതിയുടെ ഭാഗമായി അയ്മനത്ത് നടന്ന പ്രത്യേക ടൂറിസം ഗ്രാമസഭാ സമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്നു മാതംഗി സത്യമൂര്‍ത്തി.
അയ്മനം പഞ്ചായത്തും ടൂറിസം വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഉത്തരവാദിത്ത ടൂറിസം മിഷനും സഹകരിച്ചാണു മാതൃക ഉത്തരവാദിത്ത ടൂറിസം പദ്ധതിയുടെ ഭാഗമായി ടൂറിസം ഗ്രാമ സഭ സംഘടിപ്പിച്ചത്. ഉത്തരവാദിത്ത ടൂറിസം മിഷന്‍ കോഓര്‍ഡിനേറ്റര്‍ കെ. രൂപേഷ് കുമാര്‍ പ്രത്യേക ടൂറിസം ഗ്രാമസഭ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് എ. കെ. ആലിച്ചന്‍ അധ്യക്ഷത വഹിച്ചു. മീനച്ചിലാര്‍ സംരക്ഷണ പദ്ധതി കോഓര്‍ഡിനേറ്റര്‍ കെ. അനില്‍കുമാര്‍, കുമരകം ഡെസ്റ്റിനേഷന്‍ കോഓര്‍ഡിനേറ്റര്‍ വി.എസ്. ഭഗത് സിംഗ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kottayam, Tourism, Mathangi Sathyamurthy, Karnataka.
< !- START disable copy paste -->Keywords: Kerala, News, Kottayam, Tourism, Mathangi Sathyamurthy, Karnataka.
Powered by Info News For You

Comments
Post a Comment