കേരളത്തില്‍ നടക്കുന്നത് 'പിണനാറി' ഭരണമെന്ന് താമരാക്ഷന്‍

മട്ടന്നൂര്‍: (www.kvartha.com 27.02.2018) കേരളത്തില്‍ നടക്കുന്നത് 'പിണനാറി' ഭരണമാണെന്ന് ആര്‍.എസ്.പി (ബി) ജനറല്‍ സെക്രട്ടറി എ.വി താമരാക്ഷന്‍ എക്‌സ് എം.എല്‍.എ പറഞ്ഞു. രാഷ്ട്രീയ എതിരാളികളെ കൊലക്കത്തിക്കിരയാക്കി കേരളം കലാപ ഭൂമിയാക്കുന്നതിനായി സി പി എം തയ്യാറാക്കിയ പട്ടികയിലെ ഒടുവിലത്തെ ഇരയായിരുന്നു ശുഐബ് എന്നും താമരാക്ഷന്‍ പറഞ്ഞു.

ശുഐബ് വധക്കേസില്‍ സി ബി ഐ അന്വേഷണത്തിനു തയ്യാറാവാത്ത സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചു നിരാഹാര സമരം നടത്തുന്ന കോണ്‍ഗ്രസ് നേതാവ് കെ. സുധാകരനെ സമരപന്തലില്‍ സന്ദര്‍ശിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

Kerala, News, K.Sudhakaran, CBI, Kannur, Politics, Thamarakshan criticized LDF govt.

കൊലപാതകികളേയും അതിന് പ്രേരണ നല്‍കിയവരേയും രക്ഷപെടുത്താനാണ് സര്‍ക്കാര്‍ സിബിഐ അന്വേഷണത്തെ എതിര്‍ക്കുന്നത് . അന്വേഷണ സംഘത്തില്‍ ചാരന്‍മാരുണ്ടെന്ന കണ്ണൂര്‍ എസ് പി യുടെ പ്രസ്താവന ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത് . നിയമ വ്യവസ്ഥിതിയില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്ന സാഹചര്യമാണ് ഇപ്പോള്‍ സംസ്ഥാനത്തുള്ളതെന്നും താമരാക്ഷന്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, K.Sudhakaran, CBI, Kannur, Politics, Thamarakshan criticized LDF govt.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?