പോലീസുകാരനെയും യുവതിയെയും ബന്ധപ്പെടുത്തി അപവാദപ്രചരണം; എസ് ഐക്കെതിരെ കേസ്

കാഞ്ഞങ്ങാട്: (www.kasargodvartha.com 27.02.2018) പരാതിക്കാരിയായ യുവതിയെയും കേസന്വേഷണം നടത്തിയ പോലീസുകാരനെയും ബന്ധപ്പെടുത്തി അപവാദ പ്രചരണം നടത്തിയെന്ന പരാതിയില്‍ റിട്ട. എസ്ഐക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു. റിട്ട. എസ്ഐ ചിറ്റാരിക്കല്‍ മണ്ഡപം സ്വദേശി മൈക്കിളിനെതിരെയാണ് ഹൊസ്ദുര്‍ഗ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ കൊല്ലംപാറയിലെ മനോജിന്റെ പരാതിയില്‍ കേസെടുത്തത്.

പടന്നക്കാട് സ്വദേശിനി സന്ധ്യ ജോസില്‍ നിന്നും സ്വര്‍ണാഭരണങ്ങള്‍ വാഗ്ദാനം നല്‍കി ഒരുലക്ഷം രൂപ വാങ്ങുകയും പിന്നീട് വിവാഹ സമയത്ത് പകരം മുക്കുപണ്ടം നല്‍കി വഞ്ചിക്കുകയും ചെയ്തതിന് വിവാഹ ബ്രോക്കര്‍ കൂടിയായ വെള്ളൂര്‍ പാലത്തരയിലെ പി ശോഭയുടെ പേരില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തിരുന്നു. ഈ സംഭവത്തില്‍ സന്ധ്യയെയും കേസന്വേഷിച്ച മനോജിനെയും ബന്ധപ്പെടുത്തി അപവാദ പ്രചരണം നടത്തിയതിനും സന്ധ്യയുടെ പരാതിയില്‍ ശോഭക്കെതിരെ കേസെടുത്തിരുന്നു.

Kanhangad, Kasaragod, Kerala, News, Police, Case, Complaint, Cheating, Complaint Rtd. SI, Case registered.

ഇതിനു ശേഷമാണ് നേരത്തെ ഹൊസ്ദുര്‍ഗില്‍ എസ്ഐയായിരുന്ന മൈക്കിള്‍ മനോജിനെയും സന്ധ്യയെയും ബന്ധപ്പെടുത്തി അപവാദപ്രചരണം നടത്തിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kanhangad, Kasaragod, Kerala, News, Police, Case, Complaint, Cheating, Complaint Rtd. SI, Case registered.
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?