കാസര്‍കോട് സ്വദേശി റിയാദില്‍ വാഹനാപകടത്തില്‍ മരിച്ചു
കാസര്‍കോട് (www.evisionnews.co): കാസര്‍കോട് സ്വദേശി റിയാദില്‍ വാഹനാപകടത്തില്‍ മരിച്ചു. കുമ്പള സുബ്ബയ്യക്കട്ട സ്വദേശി മഹ്മൂദാ (54)ണ് മരിച്ചത്. റിയാദിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ ജീവനക്കാരനായ മഹമൂദ് ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് പോകുന്നതിനിടെ ബൈക്കില്‍ കാറിടിച്ചാണ് അപകടമുണ്ടായത്. ബൈക്കില്‍ നിന്നും റോഡിലേക്ക് തെറിച്ചുവീണ മഹമൂദിനെ ഉടന്‍ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഉപ്പള നയാബസാറിലെ ഫ്ളാറ്റിലാണ് മഹ്മൂദും കുടുംബവും താമസം. ഭാര്യ: ബീഫാത്തിമ. മക്കള്‍: ഇനാസ്, അഫ്‌റ, മന്‍ഹ.
Powered by Info News For You

Comments
Post a Comment