ദുബൈയില്‍ പോയി ഇന്ത്യയിലെ നോട്ട് നിരോധനത്തെയും ജി എസ് ടിയേയും പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി; ഹിന്ദു ക്ഷേത്രത്തിന് തറക്കല്ലിട്ടു
ദുബൈ:(www.kvartha.com 11/02/2018) ഇന്ത്യയിലെ നോട്ട് നിരോധനത്തെയും ജി എസ് ടിയേയും പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി ദുബൈയില്‍. നോട്ട് നിരോധനം വന്നപ്പോള്‍ ഉറക്കം നഷ്ടപ്പെട്ടവര്‍ ഇപ്പോഴും അങ്ങനെ തന്നെയാണെന്നും മാറ്റങ്ങള്‍ വരുമ്പോള്‍ ബുദ്ധിമുട്ടുകള്‍ നേരിടുക സ്വാഭാവികമാണെന്നും പ്രധാനമ്ത്രി പറഞ്ഞു. എന്നാല്‍ രാജ്യം മാറിക്കൊണ്ടിരിക്കുകയാണെന്നും മോദി കൂട്ടിച്ചേര്‍ത്തു. ദുബൈയിലെ പ്രഥമ ഹിന്ദു ക്ഷേത്രത്തിന് തറക്കല്ലിട്ട് സംസാരിക്കവെയാണ് മോദി ഇക്കാര്യം പറഞ്ഞത്.
ലോക ബാങ്കിന്റെ ബിസിനസ് റാങ്കിംഗില്‍ ഇന്ത്യ 149ല്‍ നിന്നും 100ല്‍ എത്തി. അതില്‍ നാം സംതൃപ്തരല്ല. നില കൂടുതല്‍ മെച്ചപ്പെടുത്തണം. അതിന് സാധ്യമായതെല്ലാം നാം ചെയ്യും. ഒരു ക്ഷേത്രം മാനവികതയുടെ കവാടമാണ്. ക്ഷേത്രമെന്നത് വാസ്തുശാസ്ത്രത്തിന്റെയും അലങ്കാരത്തിന്റെയും വാക്യം മാത്രമല്ല, 'വസുദൈവ കുടുംബകം' എന്ന സന്ദേശം ലോകമെങ്ങും നല്‍കുന്നതാണത്.
ദുബൈ ഓപറയില്‍ ഇന്ത്യന്‍ സമൂഹവുമായി നടത്തിയ കൂടിക്കാഴചയ്ക്കിടെ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ബോചസന്യാസി ശ്രീ അക്ഷര്‍ പുരുഷോത്തമം സ്വാമി നാരായണ്‍ സന്‍സ്ത ഹിന്ദു ക്ഷേത്രത്തിന് തറക്കല്ലിട്ടത്. ക്ഷേത്രത്തിന്റെ മാതൃകയും പ്രധാനമന്ത്രി അനാഛാദനം ചെയ്തു. അബുദാബി - ദുബൈ ഹൈവേയ്ക്ക് സമീപമാണ് ക്ഷേത്ര നിര്‍മ്മാണത്തിന് 13 ഏക്കര്‍ സ്ഥലം യുഎഇ ഭരണകൂടം വിട്ടുനല്‍കിയത്.
അബുദാബി കിരീടാവകാശിയുടെ തീരുമാനം സഹിഷ്ണുതയുടെയും സഹവര്‍ത്തിത്വത്തിന്റെയും മഹനീയ മാതൃകയാണെന്നും മോദി പറഞ്ഞു. ഗള്‍ഫ് രാജ്യങ്ങളിലുള്ള ഇന്ത്യക്കാരുടെ സ്വപ്നങ്ങള്‍ സമയത്തിനുള്ളില്‍ തന്നെ യഥാര്‍ത്ഥ്യമാക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ക്ഷേത്ര നിര്‍മാണത്തിന് അനുമതി നല്‍കിയ അബുദാബി ഭരണകൂടത്തിന് ഇന്ത്യയിലെ 125 കോടി ജനതയുടെ പേരില്‍ നന്ദി പറയുന്നതായും മോദി വ്യക്തമാക്കി.
ഗള്‍ഫ് രാജ്യങ്ങളില്‍ കഴിയുന്ന 30 ലക്ഷത്തോളം ഇന്ത്യക്കാര്‍ക്ക് വീട്ടില്‍ നിന്ന് അകന്നുകഴിയുമ്പോഴും വീടിനു സമാനമായ അന്തരീക്ഷം നല്‍കുന്ന ഗള്‍ഫ് രാജ്യങ്ങളോട് നന്ദിയുണ്ടെന്നും മോദി പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Dubai, Gulf, Prime Minister, Narendra Modi, GST, Temple, Narendra Modi in UAE: PM Hails Demonetisation, GST During Address to Indian Diaspora in Dubai

Powered by Info News For You

Comments
Post a Comment