ശ്രീധരീയം ഗ്രൂപ്പ് എം ഡി ഡോ എന്‍ പി പി നമ്പൂതിരി അന്തരിച്ചു
കൂത്താട്ടുകുളം: (www.kvartha.com 07.02.2018) ശ്രീധരീയം ഗ്രൂപ്പ് എം ഡി ഡോ എന്‍ പി പി നമ്പൂതിരി അന്തരിച്ചു. വിഖ്യാത ആയുര്‍വേദ ഭിഷഗ്വരന്‍ പരേതനായ ബ്രഹ്മശ്രീ പരമേശ്വരന്‍ നമ്പൂതിരിയുടെ മകനും കൂത്താട്ടുകുളം ശ്രീധരീയം കണ്ണാശുപത്രിയുടെ സ്ഥാപകനും ആണ്. ബുധനാഴ്ച രാവിലെ അമൃത ആശുപതിയില്‍ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ ഒരു വര്‍ഷമായി ട്യൂമര്‍ ബാധിതനായി അമൃത ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.
കൂത്താട്ടുകുളം ശ്രീധരീയം ആയുര്‍വേദ ആശുപത്രിയെ അന്തര്‍ദേശീയ നിലവാരത്തിലേക്കുയര്‍ത്തിയ ഡോ.എന്‍.പി.പി.നമ്പൂതിരിക്ക് രണ്ടു വര്‍ഷം മുമ്പാണ് രോഗം പിടിപെടുന്നത് . അമൃത ആശുപത്രിയില്‍ എബാം ചെയ്ത് മൃതദേഹം രാവിലെ 10.30 ന് വീട്ടിലെത്തിച്ചു. രാഷ്ട്രീയ സാംസ്‌കാരിക, സാമൂഹ്യ രംഗത്തെ നിരവധി പേര്‍ പരേതന് ആദരാഞ്ജലി അര്‍പ്പിച്ചു. സംസ്‌ക്കാരം ബുധനാഴ്ച വൈകീട്ട് അഞ്ചുമണിക്ക് കൂത്താട്ടുളത്തെ വീട്ടുവളപ്പില്‍ നടക്കും.
നിരവധി ആയുര്‍വേദ വൈദ്യന്‍മാര്‍ക്ക് ജന്മം നല്ലിയ കൂത്താട്ടുകുളത്തെ പ്രശസ്തമായ നെല്ല്യക്കാട്ടു മനയില്‍ 1949 ഒക്ടോബര്‍ 29നാണ് ഡോ.പരമേശ്വരന്‍ പരമേശ്വന്‍ നമ്പൂതിരിയുടെ ജനനം. പിതാവ് പരമേശ്വരന്‍ നമ്പൂതിരിയും അമ്മാവന്‍ ത്രിവിക്രമന്‍ നമ്പൂതിരിയും പേരുകേട്ട ആയുര്‍വേദ ചികിത്സകരായിരുന്നു. രണ്ടു പേരും നേത്രചികിത്സരംഗത്തും വിഷചികിത്സാ രംഗത്തും പേരെടുത്ത വൈദ്യന്‍മാരായിരുന്നു.
കൂത്താട്ടുകുളം ഹൈസ്‌കൂളില്‍ നിന്ന് സ്‌കൂള്‍ പഠനം പൂര്‍ത്തീകരിച്ച് പിതാവില്‍ നിന്നും അമ്മാവനില്‍ നിന്നും ആയുര്‍വേദ ചികിത്സയുടെ ആദ്യ പാഠങ്ങള്‍ അഭ്യസിച്ച ഡോ എന്‍.പി.പി.നമ്പൂതിരി 1971 ല്‍ തൃപ്പൂണിത്തുറ ആയുര്‍വേദ കോളജില്‍ നിന്ന് ബിരുദം നേടി. 1977 ല്‍ തൃപ്പൂണിത്തുറ ആയുര്‍വേദ കോളജില്‍ നിന്ന് ഡിഎ എം ബിരുദവും നേടി. അതേവര്‍ഷം സംസ്ഥാന ആരോഗ്യ വകുപ്പില്‍ നേത്രചികിത്സ വിഭാഗത്തില്‍ മെഡിക്കല്‍ ഓഫീസറായി ചേര്‍ന്നു.
കേരളത്തിലെ വിവിധ ആയുര്‍വേദ ആശുപത്രികളില്‍ സേവനമനുഷ്ഠിച്ച ഡോ.നമ്പൂതിരി 2004ല്‍ സര്‍വീസില്‍ നിന്നു വിരമിച്ചു. 1999ല്‍ ആണ് കൂത്താട്ടുകുളത്തെ നെല്ല്യാട്ട് മനയോട് ചേര്‍ന്ന് എട്ട് ബെഡുകളോടുകൂടിയ ശ്രീധരീയം നേത്രചികിത്സ ആശുപത്രി തുടങ്ങിയത്. അധികം താമസിയാതെ തന്നെ അത് 350 ബെഡോടു കൂടിയ വലിയ ആശുപത്രിയായി വികസിച്ചു. ഇവിടുത്തെ നേത്രചികിത്സയെക്കുറിച്ചുള്ള ഖ്യാതി കടല്‍ കടന്നുമെത്തി.
ഇന്ന് ഇന്‍ഡ്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും, ആറോളം വിദേശ രാജ്യങ്ങളിലും ശ്രീധരീയത്തിന്റെ സാന്നിധ്യമെത്തിക്കുന്നതില്‍ ഡോ.എന്‍.പി പി നമ്പൂതിയുടെ പങ്ക് നിസ്തുലമാണ്. ഒട്ടനവധി ദേശീയ അന്തര്‍ദേശീയ പുരസ്‌കാരങ്ങളും ഡോ.എന്‍.പി.എന്‍.പി.പി.നമ്പൂതിരി നേടിയിട്ടുണ്ട്. കര്‍ണാടക സര്‍ക്കാരില്‍ നിന്നും രാഷ്ട്രീയ രത്തന്‍ അവാര്‍ഡ് , രാഷ്ട്രപതി പ്രതിഭാ പാടീലില്‍ നിന്ന് പ്രൈഡ് ഓഫ് ഇന്‍ഡ്യ അവാര്‍ഡ് , നേപ്പാള്‍ ഗവണ്‍മെന്റില്‍ നിന്നും ഇന്റര്‍നാഷണല്‍ ഗോള്‍ഡ് സ്റ്റാര്‍ മിലേനിയം അവാര്‍ഡ് , ബ്യുറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡാര്‍ഡില്‍ നിന്നും ജോണ്‍ എഫ് കെന്നഡി അവാര്‍ഡ് ,മദര്‍ തെരേസ അവാര്‍ഡ് തുടങ്ങി നൂറോളം ദേശീയ അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ അദ്ദേഹത്തിന് കിട്ടിയിട്ടുണ്ട്.
ഡോ എന്‍ പി പി നമ്പൂതിരിയുടെ മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി. ആയുര്‍വേദത്തിലെ നേത്രചികിത്സാ വിഭാഗത്തിന് വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ ഗവേഷകനായിരുന്നു ഡോ.എന്‍.പി.പി.നമ്പൂതിരിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
കൂത്താട്ടുകുളം ശ്രീധരീയം ആയുര്‍വേദ ഗവേഷണ കേന്ദ്രത്തിന്റെ തലവനായിരുന്ന എന്‍.പി.പി നമ്പൂതിരിയുടെ വേര്‍പാട് ആയുര്‍വേദത്തിലെ നേത്രചികിത്സാ മേഖലക്ക് കനത്ത നഷ്ടമാണ്. ആയുര്‍വേദത്തിന്റെ പാരമ്പര്യവും പൈതൃകവും കാത്തു സൂക്ഷിക്കുകയും നിരന്തരമായ ഗവേഷണത്തിലൂടെ നേത്രരോഗികള്‍ക്ക് ആശ്വാസം പകരാന്‍ തന്റെ കഴിവുകള്‍ പ്രയോജനപ്പെടുത്തുകയും ചെയ്ത പ്രതിഭാധനനായിരുന്നു ഡോക്ടര്‍ എന്‍.പി. പിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Sreedhareeyam MD N P P Namboothiri passes away, Health, Health & Fitness, hospital, Treatment, Kochi, Obituary, Politics, Chief Minister, Pinarayi vijayan, Kerala, News.

Powered by Info News For You

Comments
Post a Comment