കരാര്‍ സെക്യൂരിറ്റി ബാങ്ക് ഗ്യാരണ്ടി മതിയെന്ന കോടതിവിധി നടപ്പാക്കണം

കാസര്‍കോട് (www.evisionnews.co): കരാര്‍ പ്രവൃത്തിക്ക് എഗ്രിമെന്റ് വയ്ക്കുമ്പോള്‍ സെക്യൂരിറ്റി സംഖ്യയായി മുഴുവന്‍ തുകയും ബാങ്ക് ഗ്യാരണ്ടി മതിയെന്ന കോടതി വിധി സര്‍ക്കാര്‍ നടപ്പിലാക്കണമെന്ന് കേരള ഗവ കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍ ജില്ലാ ഭാരവാഹികളുടെ യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ഹൈക്കോടതി വിധിക്കെതിരേ സര്‍ക്കാര്‍ നല്‍കിയ അപ്പീലിനെ എതിര്‍ത്ത് കേസില്‍ കക്ഷിചേരാനും ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ദേശീയപാത വിഭാഗത്തിന് ജി.എസ്.ടിയില്‍ നല്‍കിയ ഇളവുകള്‍ കേരള ഗവണ്‍മെന്റിന് കീഴില്‍ പ്രവൃത്തിയേറ്റെടുക്കുന്ന മുഴുവന്‍ കരാറുകാര്‍ക്കും ബാധകമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. 

ജില്ലാ പ്രസിഡണ്ട് ബി.കെ മുഹമ്മദ് കുഞ്ഞിയുടെ അധ്യക്ഷതയില്‍ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് ടി.എ അബ്ദുല്‍ റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. എം.കെ അബ്ദുല്‍ റഹ്മാന്‍, സി.എല്‍ ഹനീഫ, കെ.എം അബ്ദുള്ളക്കുഞ്ഞി, ജലീല്‍ കടവത്ത്, കെ.എം നൗഷാദ് പ്രസംഗിച്ചു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?