പുള്‍ഗ ബ്ലാസ്റ്റേഴ്സിൽ
ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്ക് സന്തോഷവാര്‍ത്തയുമായി അധികൃതര്‍. സ്പാനിഷ് മിഡ്ഫീല്‍ഡര്‍ വിക്ടര്‍ പുള്‍ഗയുമായി കേരളാ ബ്ലാസ്റ്റേഴ്സ് കരാറിലെത്തി. ടീം അധികൃതര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. 2014, 2015 സീസണുകളില്‍ ബ്ലാസ്റ്റേഴ്സിനുവേണ്ടി തിളങ്ങിയ താരത്തെ കൊണ്ടുവരുന്നത് വഴി ടീമിന്റെ പ്രകടനം മികച്ചതാക്കാമെന്നാണ് അധികൃതര്‍ കണക്ക് കൂട്ടുന്നത്.
പുള്‍ഗ ടീമിലെത്തിയതോടെ കിസീറ്റോയെ റിസര്‍വ്വ് ടീമിലേക്ക് ബ്ലാസ്റ്റേഴ്സ് മാറ്റിയേക്കും. അടുത്ത മത്സരത്തില്‍ പുള്‍ഗ കളിക്കുമെന്നാണ് പ്രതീക്ഷ.
Powered by Info News For You

Comments
Post a Comment