മഅ്ദനിയുടെ ജീവന്‍ രക്ഷിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കെ സി വേണുഗോപാല്‍ എം പിയുടെ ഓഫീസിന് മുന്നില്‍ ഉപവസിക്കാനൊരുങ്ങി വിദ്യാര്‍ത്ഥികള്‍

ബംഗളൂരു: (www.kvartha.com 20.02.2018) ബംഗളൂരുവില്‍ കഴിയുന്ന പി ഡി പി ചെയര്‍മാന്‍ അബ്ദു നാസര്‍ മഅ്ദനിയുടെ ആരോഗ്യസ്ഥിതി അനുദിനം വഷളാവുന്ന സാഹചര്യത്തില്‍ മഅ്ദനിയുടെ ജിവന്‍ രക്ഷിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കര്‍ണാടക കോണ്‍ഗ്രസിന്റെ മുഖ്യചുമതലയുള്ള കെ സി വേണുഗോപാല്‍ എം പി യുടെ ആലപ്പുഴയിലെ ഓഫീസിന് മുന്നില്‍ വിദ്യാര്‍ത്ഥികള്‍ ഫെബ്രുവരി 24 ശനിയാഴ്ച ഉപവസിക്കും.

അസുഖങ്ങള്‍ മൂര്‍ഛിക്കുകയും ശരീരത്തിന്റെ പല അവയവങ്ങളുടെയും പ്രവര്‍ത്തനത്തെ ഇത് സാരമായി ബാധിക്കുകയും ചെയ്തിട്ടുള്ള സാഹചര്യത്തേയാണ് മഅ്ദനി ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. വിചാരണ നടപടിക്രമങ്ങള്‍ അനന്തമായി നീളുന്നത് മൂലം വിദഗ്ധ ചികിത്സ തേടുന്നതിനുള്ള സാഹചര്യങ്ങള്‍ തടസ്സപ്പെട്ടിരിക്കുകയാണ്. മഅ്ദനിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ച വേളയില്‍ വിചാരണ നാല് മാസത്തിനകം പൂര്‍ത്തിയാക്കമെന്ന് കര്‍ണാടക സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് ലംഘിച്ച് മഅ്ദനിയോട് അനീതി കാണിക്കുകയാണ്.

കോടതി നടപടികള്‍ വേഗത്തിലാക്കാനുള്ള യാതൊരു നീക്കവും കര്‍ണാടക സര്‍ക്കാര്‍ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ല. വിചാരണ കഴിഞ്ഞ സാക്ഷികളെ വീണ്ടും വിളിച്ചു വരുത്തി വിചാരണ നടപടികള്‍ ദീര്‍ഘിപ്പിക്കുന്നതിനുള്ള ശ്രമവും നടക്കുന്നു. സ്വാഭാവിക നീതി നിഷേധിക്കപ്പെടുകയും ആരോഗ്യസ്ഥിതി അനുദിനം വഷളാകുകയും ചെയ്യുന്ന സാഹചര്യത്തില്‍ കര്‍ണാടക സര്‍ക്കാരുമായി ബന്ധപ്പെട്ട് ഫലപ്രദവും പ്രയോജനകരവുമായ ഇടപെടല്‍ നടത്തണമെന്നാവിശ്യപ്പെട്ടാണ് ഇന്ത്യന്‍ സറ്റുഡന്‍സ് ഫെഡറേഷന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ ഉപവസിക്കുന്നത്.

കൊച്ചിയില്‍ ചേര്‍ന്ന സംസ്ഥാന നേതൃയോഗത്തില്‍ ഐ എസ് എഫ് സംസ്ഥാന പ്രസിഡണ്ട് നിഥിന്‍ ജി നെടുമ്പിനാല്‍ അധ്യക്ഷത വഹിച്ചു. പി ഡി പി സംസഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ് ഉദ്ഘാടനം ചെയ്തു. ഐ എസ് എഫ് ഭാരവാഹികളായ സ്വലാഹുദ്ദീന്‍ അയ്യൂബി, മാഹീന്‍ തേവരുപാറ, ഉസ്മാന്‍ കാച്ചടി, നാസിഫ് ചാവക്കാട്, ഷാ കൊട്ടാരക്കര, റാഷിം ആദിക്കാട്ടുകുളങ്ങര, റിസ് വാന്‍ പെരുമ്പാവൂര്‍, ജസീല്‍ മലപ്പുറം, തുടങ്ങിയവര്‍ പങ്കെടുത്തു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Bangalore, National, Kerala, News, Abdul-Nasar-Madani, Abdul-Nasar-Madani in Bad condition; ISF going to Protest
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?