ഷുഹൈബിന്റെ നിരാലംബ കുടുംബത്തെ കോണ്‍ഗ്രസ് ഏറ്റെടുക്കുന്നു

തിരുവനന്തപുരം: (www.kvartha.com 14.02.2018) ഷുഹൈബിന്റെ കുടുംബത്തെ കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്ന് രമേശ് ചെന്നിത്തല. വീടിന്റെ ഏക അത്താണിയായ മകനെയാണ് സിപിഎം വെട്ടിനുറുക്കി കൊലപ്പെടുത്തിയതെന്ന് പൊട്ടിക്കരഞ്ഞാണ് അവന്റെ ബാപ്പ മുഹമ്മദ് തന്നോട് പറഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു.

ഉമ്മ റംലത്തിന്റെയും സഹോദരിമാരുടെയും കണ്ണീര്‍ കണ്ടുനില്‍ക്കാന്‍ പോലും കഴിയില്ല. ചായകുടിച്ചു കൊണ്ടിരിക്കെ ഷുഹൈബിനെ 37 വെട്ട് വെട്ടി സിപിഎം ക്രിമിനലുകള്‍ ഇല്ലാതാക്കിയ ദുരന്തഭൂമിയും ഞങ്ങള്‍ സന്ദര്‍ശിച്ചു. നാട്ടുകാര്‍ക്കേറെ പ്രിയപ്പെട്ട ഷുഹൈബിന്റെ മരണം വിതച്ച ഞെട്ടലില്‍ നിന്നും ആരും മുക്തരല്ല. കോണ്‍ഗ്രസിന്റെ ആയിരം കൈകള്‍ ഇനി ഷുഹൈബിന്റെ കുടുംബത്തിന് താങ്ങായും തണലായും ഉണ്ടാകും. രമേശ് ചെന്നിത്തല അറിയിച്ചു.

CPM activists threatens Shuhaib two weeks ago; Video leak, Kannur, News, Local-News, Murder case, Crime, Criminal Case, Trending, Kannur, Allegation, CPM, Congress, Kerala


Keywords: Kerala, Kannur, News, Thiruvananthapuram, Congress, Murder, CPM, Politics, Congress to take over Shuhaib ' s family



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?