ശുഐബ് വധം; സി ബി ഐ അന്വേഷണത്തിന് കോണ്‍ഗ്രസ് നിയമ നടപടി സ്വീകരിക്കും: എം എം ഹസന്‍

തിരുവനന്തപുരം: (www.kvartha.com 26.02.2018) സി.പി.എം നേതാക്കളുടെ പങ്കും ഗൂഢാലോചനയും പുറത്തു വരുമെന്നുള്ള ഭയം കൊണ്ടാണ് ശുഐബ് വധക്കേസില്‍ സി.ബി.ഐ അന്വേഷണം വേണ്ടെന്ന് മുഖ്യമന്ത്രി നിലപാട് എടുത്തതെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസന്‍.

ഏത് അന്വേഷണ ഏജന്‍സിയെ കൊണ്ടും അന്വേഷിപ്പിക്കാമെന്നാണ് കണ്ണൂരില്‍ സമാധാന ചര്‍ച്ചയ്ക്ക് എത്തിയ മന്ത്രി ബാലന്‍ ഉറപ്പ് നല്‍കിയത്. ശുഐബിന്റെ മാതാപിതാക്കളുടെ ആവശ്യവും സി.ബി.ഐ അന്വേഷണം തന്നെയാണ്. ഈ ആവശ്യം ഉന്നയിച്ച് അവര്‍ നല്‍കിയ കത്ത് മുഖ്യമന്ത്രിക്ക് പ്രതിപക്ഷം നല്‍കിയതുമാണ്.

Congress to Approach Court for CBI Probe, Thiruvananthapuram, News, Politics, Conspiracy, CBI, Probe, Kannur, Conference, Parents, Chief Minister, Kerala.

അന്ന് തത്വത്തില്‍ സി.ബി.ഐ അന്വേഷണം ആകാമെന്ന് മുഖ്യമന്ത്രി ഉറപ്പും നല്‍കിയിരുന്നു. എന്നിട്ടാണ് ഇപ്പോള്‍ നിയമസഭയില്‍ മുഖ്യമന്ത്രി മലക്കം മറിഞ്ഞത്. കേരള പോലീസ് അന്വേഷിച്ചാല്‍ ശുഐബിന്റെ കൊലപാതകത്തിന് പിന്നിലെ യാഥാര്‍ത്ഥ പ്രതികളെ പിടികൂടാന്‍ കഴിയില്ല. സി.ബി.ഐ അന്വേഷണത്തിന് കോണ്‍ഗ്രസ് നിയമനടപടികള്‍ സ്വീകരിക്കുമെന്നും എം.എം.ഹസന്‍ അറിയിച്ചു.

Keywords: Congress to Approach Court for CBI Probe, Thiruvananthapuram, News, Politics, Conspiracy, CBI, Probe, Kannur, Conference, Parents, Chief Minister, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?