സ്ത്രീകളുടെ ഉണങ്ങാനിട്ട അടിവസ്ത്രങ്ങള്‍ മോഷ്ടിക്കുന്ന സന്യാസിയെ സി സി ടി വി കുടുക്കി

തായ്‌ലന്‍ഡ്: (www.kvartha.com 08.2018) സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ മോഷ്ടിക്കുന്ന സന്യാസിയെ സി സി ടി വി കുടുക്കി. സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ മോഷ്ടിക്കുന്ന ബുദ്ധസന്യാസിയുടെ ദൃശ്യങ്ങള്‍ ഇപ്പോള്‍ വൈറലാകുകയാണ്. കാഷായ വസ്ത്രധാരിയായ സന്യാസി ഒരു വീടിന് പുറത്ത് ഉണക്കാനിട്ട അടിവസ്ത്രങ്ങള്‍ മോഷ്ടിച്ച് സഞ്ചിയിലാക്കുന്ന ദൃശ്യങ്ങളാണ് സിസിടിവിയില്‍ പതിഞ്ഞിരിക്കുന്നത്. 42 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളാണ് വൈറലായത്.

തായ്‌ലന്‍ഡിലെ സുഫാബുരിയിലാണ് സംഭവം. അടിവസ്ത്രങ്ങള്‍ മോഷ്ടിച്ച ശേഷം ഇയാള്‍ പുറത്തേക്ക് പോകുന്നതും ദൃശ്യങ്ങളില്‍ കാണാം. 49 കാരനായ തീരഫാപ് വൊരാഡിലോക് എന്ന സന്യാസിയാണ് അടിവസ്ത്രം മോഷ്ടിച്ച് കുരുക്കിലായത്. വീടിന് പുറത്ത് ഉണക്കാനിട്ട ഭാര്യയുടേയും മകളുടേയും അടിവസ്ത്രങ്ങള്‍ കാണാത്തതിനെ തുടര്‍ന്ന് ഗൃഹനാഥനായ കിട്ടിസാക് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് കള്ളനെ കയ്യോടെ പിടികൂടിയത്.

Monk-ey business! Buddhist holy man is caught nicking women's KNICKERS left hanging out to dry in an alleyway, Women, News, Robbery, CCTV, Police, Complaint, Wife, Daughter, Video, World

അതേസമയം 'ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ തമാശയായി തോന്നിയെന്നും തങ്ങള്‍ ഇത് പ്രശ്‌നമാക്കണമെന്ന് ഉദ്ദേശിച്ചിട്ടില്ലെന്നും ഗൃഹനാഥന്‍ പറഞ്ഞു. ഈ അടിവസ്ത്രങ്ങള്‍ ഏറെ വിലയുളളത് ഒന്നുമല്ല. എന്റെ ഭാര്യയ്ക്ക് വേറെയും വാങ്ങാന്‍ കഴിയും. എന്നാല്‍ അവള്‍ക്ക് ഏറെ ഇഷ്ടമുളള അടിവസ്ത്രവും മോഷണം പോയിരുന്നു എന്ന് സ്വര്‍ണക്കട ഉടമയായ കിട്ടിസാക്ക് പറഞ്ഞു.

എന്നാല്‍ അടിവസ്ത്രം മോഷ്ടിക്കുന്ന വീഡിയോ പുറത്തുവന്നതോടെ സന്യാസിയെ ക്ഷേത്രത്തില്‍ നിന്നും പുറത്താക്കി. അതേസമയം താന്‍ ഈയടുത്ത് കഴിച്ച മരുന്നാണ് തന്നെ ഈരീതിയില്‍ പെരുമാറാന്‍ പ്രേരിപ്പിച്ചതെന്ന സന്യാസിയുടെ വെളിപ്പെടുത്തല്‍ കേട്ട് ഞെട്ടിയിരിക്കുകയാണ് പോലീസ്.

Keywords: Monk-ey business! Buddhist holy man is caught nicking women's KNICKERS left hanging out to dry in an alleyway, Women, News, Robbery, CCTV, Police, Complaint, Wife, Daughter, Video, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?