എട്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പോലീസുകാരന്‍ അറസ്റ്റില്‍

ശ്രീനഗര്‍: (www.kvartha.com 10.02.2018) എട്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പോലീസുകാരന്‍ അറസ്റ്റില്‍. ജമ്മു കശ്മീരിലെ കത്വ ജില്ലയില്‍ എട്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലാണ് ഹീര നഗര്‍ പോലീസ് സ്‌റ്റേഷനിലെ എസ്പിഒ ദീപക് ഖുജാരിയയെ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തത്.

ഇക്കഴിഞ്ഞ ജനുവരി പത്തിനാണ് കുതിരകളെ മേയ്ക്കാനായി കൊണ്ടു പോയ ശേഷം വീട്ടിലേക്കു മടങ്ങിയ പെണ്‍കുട്ടിയെ കാണാതായത്. ഏഴുദിവസങ്ങള്‍ക്കുശേഷം ക്രൂരമായ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട നിലയില്‍ കുട്ടിയുടെ മൃതദേഹം രസ്സാന വനത്തില്‍ കണ്ടെത്തി. കുറ്റവാളികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം കശ്മീര്‍ നിയമസഭയില്‍ നിരന്തരം ബഹളമുണ്ടാക്കിയതോടെ ജനുവരി 23 ന് മെഹ്ബൂബ മുഫ്തി സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിടുകയും ക്രൈംബ്രാഞ്ചിനെ ഇതിനായി ചുമതലപ്പെടുത്തുകയും ചെയ്തു.

Officer Probing 8-Year-Old's molest, Murder In Jammu And Kashmir Was Behind It, Say Police, Srinagar, Local-News, News, Crime, Criminal Case, Kidnap, Police Station, Crime Branch, Probe, Arrest, National

ദീപക് ഖുജാരിയയെ അറസ്റ്റു ചെയ്ത വിവരം ക്രൈംബ്രാഞ്ച് അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍ അലോക് പുരിയാണ് സ്ഥിരീകരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഒരു പതിനഞ്ചു വയസുകാരനും പിടിയിലായിട്ടുണ്ട്. ഖുജാരിയയും പതിനഞ്ചുകാരനും ചേര്‍ന്ന് പെണ്‍കുട്ടിയെ ഒരാഴ്ചയോളം തടങ്കലിലാക്കി മാനഭംഗപ്പെടുത്തിയെന്നാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

കുട്ടിയെ കാണാനില്ലെന്ന പരാതി ലഭിച്ചപ്പോള്‍ തന്നെ അന്വേഷണത്തിന് ഖുജാരിയയും മുന്നിലുണ്ടായിരുന്നു. കേസില്‍ ഫോറന്‍സിക് പരിശോധനകള്‍ക്കു ശേഷം മേല്‍നടപടികള്‍ സ്വീകരിക്കുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. സംഭവത്തില്‍ മജിസ്‌ട്രേറ്റ് തല അന്വേഷണത്തിനും സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Officer Probing 8-Year-Old's molest, Murder In Jammu And Kashmir Was Behind It, Say Police, Srinagar, Local-News, News, Crime, Criminal Case, Kidnap, Police Station, Crime Branch, Probe, Arrest, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?