സംഗീതം വഴിമാറി; ആര്‍ട്‌സ് ആന്‍ഡ് മെഡിസിനില്‍ തെരുവുനാടകവുമായി വിദ്യാര്‍ഥിനികള്‍

കൊച്ചി: (www.kasargodvartha.com 08.02.2018) സംഗീതസാന്ത്വനമായി ഗാനമേളകള്‍ കേട്ടുശീലിച്ച എറണാകുളം ജനറല്‍ ആശുപത്രിയിലെ രോഗികള്‍ക്ക് വ്യത്യസ്താനുഭവമായി തേവയ്ക്കല്‍ വിദ്യോദയ സ്‌കൂളിലെ കുട്ടികളുടെ തെരുവുനാടകം. മെഹബൂബ് മെമ്മോറിയല്‍ ഓര്‍ക്കസ്ട്രയുടെ സഹകരണത്തോടെ കാസിനോ എയര്‍ കാറ്ററേഴ്‌സ് ആന്‍ഡ് ഫ്‌ളൈറ്റ് സര്‍വീസസ് (കാഫ്‌സ്) സ്‌പോണ്‍സറായി കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ നടത്തുന്ന 'ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്‍' എന്ന സംഗീതസാന്ത്വന പരിപാടിയുടെ 206 ാം പതിപ്പാണ് തെരുവുനാടകങ്ങളുടെ കരുത്തറിയിച്ചത്.

ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനികളും സ്‌കൂളിലെ 'തിയറ്റര്‍ ഓണ്‍ വീല്‍സ്' എന്ന നാടകസംഘത്തിലെ 'ഷി വിങ്' പ്രതിനിധികളുമായ 15 പേരാണ് കിന്റര്‍ഗാര്‍ട്ടന്‍ വിഭാഗം പ്രിന്‍സിപ്പല്‍ ഷെര്‍ലി സോമസുന്ദരന്റെ നേതൃത്വത്തില്‍ തെരുവുനാടകവുമായെത്തിയത്. ചെറിയ പെണ്‍കുട്ടികളുടെ ദുരിതങ്ങള്‍ വരച്ചുകാട്ടുന്ന, കവി സുഗതകുമാരിയുടെ 'മരിച്ച കുഞ്ഞുങ്ങള്‍ വരുന്നുണ്ട്' എന്ന കവിതയുടെ നാടകാവിഷ്‌കാരമാണ് കുട്ടികള്‍ നടത്തിയത്. 

Kerala, News, Kochi, Street-Play, Students,Eranakulam, General Hospital, KBF’s Arts and Medicine, Girl students present street play at General Hospital for KBF’s Arts and Medicine

സംഗീതനാടക അക്കാദമി അവാര്‍ഡ് ജേതാവ് കൂടിയായ ഷെര്‍ലി സാമൂഹ്യവിഷയങ്ങളില്‍ പ്രതികരണശേഷി വളര്‍ത്തുന്നതിനായി കുട്ടികളെ നാടകവും തെരുവുനാടകങ്ങളും പരിശീലിപ്പിക്കുകയാണ്. നന്ദബാല, അപര്‍ണ രാജേഷ്, സഫ്രീന്‍ റഫീഖ്, ശിവാനി അജയ്, ഭവ്യ ചന്ദ്രന്‍, അപര്‍ണ നായര്‍, തങ്കം ജിം, നന്ദ നായര്‍, എം വൈഷ്ണവി, പി പാര്‍വതി, സൂസന്‍ മാത്യു, ജെ നന്ദ, സായ് ലക്ഷ്മി എന്നിവരുള്‍പ്പെട്ട നാടകസംഘത്തിന് കാണികളില്‍നിന്ന് ഗംഭീരപ്രതികരണം ലഭിക്കുകയും ചെയ്തു. സ്വയരക്ഷയ്ക്കായുള്ള കളരിപ്പയറ്റ് അടവുകളും താളാത്മക സംഗീതത്തിന്റെ അകമ്പടിയോടെ അവതരിപ്പിച്ച പെണ്‍കുട്ടികള്‍ മികച്ച കയ്യടിയാണു നേടിയത്.

നാടകാവതരണത്തിന് ക്ഷണം കിട്ടുന്നത് പതിവല്ലെങ്കിലും സ്വയരക്ഷയ്ക്കായി പെണ്‍കുട്ടികളെ കരുത്തരാക്കാന്‍ ആശുപത്രികളിലും പോലീസ് സ്‌റ്റേഷനുകളിലുമെല്ലാം തങ്ങള്‍ സ്വമേധയാ നാടകം കളിക്കാറുണ്ടെന്ന് നാലു നാടകഗ്രന്ഥങ്ങളുടെ രചയിതാവായ ഷെര്‍ലി സോമസുന്ദരന്‍ പറയുന്നു. പെണ്‍കുട്ടികള്‍ സ്വന്തം അഭിപ്രായം ഉറക്കെപ്പറയാന്‍ ശീലിക്കണം, നിര്‍ഭയരായി വളരണം. അനീതികള്‍ക്കും അക്രമങ്ങള്‍ക്കുമെതിരെ പോരാടാനുള്ള കരുത്ത് ഉള്ളില്‍ വളരുമ്പോഴാണ് സ്ത്രീശാക്തീകരണം സംഭവിക്കുന്നതെന്നും ഷെര്‍ലി പറഞ്ഞു.

Kerala, News, Kochi, Street-Play, Students,Eranakulam, General Hospital, KBF’s Arts and Medicine, Girl students present street play at General Hospital for KBF’s Arts and Medicine

Kerala, News, Kochi, Street-Play, Students,Eranakulam, General Hospital, KBF’s Arts and Medicine, Girl students present street play at General Hospital for KBF’s Arts and Medicine

ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kochi, Street-Play, Students,Eranakulam, General Hospital, KBF’s Arts and Medicine, Girl students present street play at General Hospital for KBF’s Arts and Medicine


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?