ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന മൂകയും ബധിരയുമായ യുവതിയെ പീഡിപ്പിച്ച മൂകനും ബധിരനുമായ യുവാവ് അറസ്റ്റില്‍
മുംബൈ : (www.kvartha.com 26.02.2018) ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന മൂകയും ബധിരയുമായ യുവതിയെ പീഡിപ്പിച്ച മൂകനും ബധിരനുമായ യുവാവ് അറസ്റ്റില്‍. മുംബൈയിലെ വാകോലയില്‍ ഇക്കഴിഞ്ഞ ഫെബ്രുവരി 18 ന് വൈകുന്നേരം 7.30 മണിയോടെയാണ് സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക് വരികയായിരുന്ന യുവതിയെ 23 കാരനായ യുവാവ് കയറിപ്പിടിക്കുകയായിരുന്നു. കുതറിയോടിയ യുവതി വീട്ടിലെത്തി ഭര്‍ത്താവിനെ ഇക്കാര്യം അറിയിച്ചു. യുവതിയുടെ ഭര്‍ത്താവും മൂകയും ബധിരനുമാണ്.
തുടര്‍ന്ന് ഇക്കാര്യത്തെപ്പറ്റി ചോദിക്കാന്‍ യുവതിയുടെ ഭര്‍ത്താവും ബന്ധുക്കളായ മറ്റുരണ്ടുപേരും ചേര്‍ന്ന് പ്രതിയുടെ വീട്ടിലെത്തി. എന്നാല്‍, അക്രമിയും സഹോദരന്‍ അവിനാശ് ജാദവും ചേര്‍ന്ന് ഇവരെ മര്‍ദിക്കുകയായിരുന്നു. തുടര്‍ന്ന് അക്രമത്തെ കുറിച്ച് പരാതി നല്‍കാനായി യുവതിയും ഭര്‍ത്താവും വകോല പോലീസ് സ്‌റ്റേഷനില്‍ എത്തിയെങ്കിലും സംസാരിക്കാന്‍ കഴിയാത്തതിനാല്‍ സംഭവം പോലീസിനു മുന്നില്‍ വിശദീകരിക്കാന്‍ കഴിയാഞ്ഞതിനാല്‍ പ്രതികള്‍ക്കെതിരെ നടപടിയെടുക്കാനായില്ല. ഇവര്‍ പറയുന്നത് മനസിലാക്കുന്നതിന് പരിശീലനം ലഭിച്ച ആളുടെ സഹായം തേടി പോലീസ് നിരവധിപ്പേരെ സമീപിച്ചുവെങ്കിലും ആരെയും കണ്ടെത്താന്‍ കഴിഞ്ഞില്ല.
പിന്നീട് ഏറെ ശ്രമങ്ങള്‍ക്കൊടുവിലാണ് ഒരാളെ കണ്ടെത്താനായത്. ഇയാളുടെ സഹായത്തോടെ ദമ്പതികള്‍ തങ്ങള്‍ക്കെതിരായ അതിക്രമം വിവരിക്കുകയും ചെയ്തു. ദമ്പതികളുടെ പരാതി പ്രകാരം അക്രമിയായ യുവാവിനും സഹോദരനുമെതിരെ പോലീസ് കേസെടുത്തു. തുടര്‍ന്ന് പ്രധാന പ്രതിയെ അറസ്റ്റു ചെയ്തതായി പോലീസ് വ്യക്തമാക്കി. ഐ പി സി സെക്ഷനിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ഫെബ്രുവരി 27 വരെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്. പ്രതിയുടെ സഹോദരന്‍ ഒളിവിലാണ്.
സംഭവത്തെ കുറിച്ച് വകോല പോലീസ് പറഞ്ഞത് കഴിഞ്ഞ നാലുവര്‍ഷക്കാലത്തിനിടെ ഈ സ്റ്റേഷനില്‍ ഇത്തരമൊരു സംഭവം ആദ്യമാണെന്നും പരാതിക്കാര്‍ സംസാരിക്കാത്തതിനാല്‍ അത് തങ്ങള്‍ക്ക് ബോധ്യപ്പെടുത്തുന്ന ഒരാളെ കണ്ടെത്താന്‍ കഴിയാത്തത് ഏറെ ബുദ്ധിമുട്ടുളവാക്കിയെന്നുമാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Mumbai Crime: Deaf-mute man booked for molesting speech and hearing-impaired woman, Mumbai, Murder Attempt, Youth, Husband, Complaint, Police, Police Station, Arrest, Remanded, Crime, Criminal Case, National.

Powered by Info News For You

Comments
Post a Comment