കാസ് ജംഗ് കലാപം നിസാര സംഭവം, എല്ലായിടത്തും പതിവായി സംഭവിക്കുന്നത്: യുപി മന്ത്രി
കാണ്‍പൂര്‍: (www.kvartha.com 04.02.2018) യുപിയിലെ കാസ് ജംഗിലുണ്ടായ വര്‍ഗീയ കലാപത്തെ നിസാര സംഭവമെന്ന് വിശേഷിപ്പിച്ച് മന്ത്രി സത്യദേവ് പചൗരി. ഇത്തരം നിസാര സംഭവങ്ങള്‍ എല്ലായിടത്തും ഉണ്ടാകാറുണ്ട്. അതത്ര കാര്യമാക്കാനില്ല എന്നായിരുന്നു പചൗരിയുടെ പ്രസ്താവന.
കലാപത്തിന്റെ ഉത്തരവാദിത്വം ജില്ല അധികൃതര്‍ക്കാണെന്ന് പറഞ്ഞ മന്ത്രി കലാപം തടയാന്‍ ജില്ല കളക്ടര്‍ നേരത്തേ നടപടിയെടുക്കണമായിരുന്നുവെന്നും ആവശ്യപ്പെട്ടു. പ്രശ്‌നം വഷളാകുന്നതിന് മുന്‍പേ തന്നെ നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം- മന്ത്രി പറഞ്ഞു.
കാസ് ജംഗ് കലാപത്തിന് അമിത പ്രാധാന്യം നല്‍കുന്നതായി മന്ത്രി എസ് പി ഷാഹിയും കുറ്റപ്പെടുത്തി. എന്ത് കാര്യത്തിനും അമിത പ്രാധാന്യം നല്‍കുന്നത് തെറ്റാണ്. ഒരു ചെറിയ കാര്യം സംഭവിച്ചു. രണ്ട് പേര്‍ക്കിടയില്‍ നിര്‍ഭാഗ്യകരമായ സംഭവം നടന്നു. സര്‍ക്കാരിന് അതിന്റെ ഗൗരവം മനസിലാകുന്നുണ്ട്. അതിന് നടപടിയെടുക്കും. കശ്മീരുമായി താരതമ്യം ചെയ്യുന്ന രീതിയിലേയ്ക്ക് സംസ്ഥാനത്തെ സാഹചര്യങ്ങള്‍ മാറിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Earlier, UP Minister SP Shahi had said that undue importance was being given to the incident. "It is wrong to give undue importance to any issue. A small incident has happened. An unfortunate incident happened with two people. The government is serious about the matter, it is taking action. The atmosphere of the state should not be vitiated by comparing it to Kashmir," he had said.
Keywords: Kasganj, Kasganj violence, Satyadev Pachauri, Uttar Pradesh

Powered by Info News For You

Comments
Post a Comment