മന്‍ജോത് കല്‍റയ്ക്ക് സെഞ്ച്വറി; നാലാമത് കൗമാരലോകകപ്പില്‍ മുത്തമിട്ട് ഇന്ത്യ, കഴിഞ്ഞതവണ വഴുതിപ്പോയത് ഇത്തവണ സ്വന്തമാക്കി
ക്രൈസ്റ്റ്ചര്‍ച്ച്: (www.kvartha.com 03.02.2018) അണ്ടര്‍ 19 ലോകകപ്പിന്റെ കലാശപ്പോരാട്ടത്തില്‍ ഓസ്‌ട്രേലിയയെ തകര്‍ത്ത് ഇന്ത്യയ്ക്ക് നാലാം കിരീടം. ന്യൂസിലന്‍ഡില്‍ നടക്കുന്ന അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ എട്ട് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയത്തോടെയാണ് ദ്രാവിഡിന്റെ ചുണക്കുട്ടികള്‍ കിരീടം ചൂടിയത്. ഓപ്പണര്‍
മന്‍ജോത് കല്‍റയുടെ സെഞ്ച്വറി മികവിലായിരുന്നു ഇന്ത്യയുടെ അനായാസ ജയം. ആദ്യം ബാറ്റ് ചെയ്ത ഓസീസ് 216 ന് ഓള്‍ഔട്ട് ആയി. എന്നാല്‍ 38. 5 ഓവറില്‍ വെറും രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ഇത് മറികടന്നു.
ഇതോടെ ഏറ്റവും കൂടുതല്‍ ലോകകപ്പ് നേടുന്ന ടീമായി ഇന്ത്യ മാറി. ആറാം തവണയാണ് ഇന്ത്യ ഫൈനലിലെത്തിയത്. എന്നാല്‍ 2006 ല്‍ പാക്കിസ്ഥാനോടും കഴിഞ്ഞ തവണ വെസ്റ്റ് ഇന്‍ഡീസിനോടും ഫൈനലില്‍ തോല്‍ക്കുകയായിരുന്നു. രണ്ട് പ്രവാശ്യവും ഫൈനലില്‍ തോല്‍വിയേറ്റുവാങ്ങേണ്ടിവന്നതിന്റെ അടുത്ത തവണ കിരീടം സ്വന്തമാക്കിയായിരുന്നു ഇന്ത്യയുടെ തിരിച്ചുവരവ്. നേരത്തെ 2000, 2008, 2012 വര്‍ഷങ്ങളിലായിരുന്നു ഇന്ത്യയുടെ കിരീടനേട്ടം.
102 പന്തില്‍ 101 റണ്‍സോടെയാണ് മന്‍ജോത് പുറത്താകാതെ നിന്നത്. മന്‍ജോതിന് പുറമെ ഹാര്‍വിക് ദേശായി (42), ശുഭ്മാന്‍ ഗില്‍ (31), ക്യാപ്റ്റന്‍ പൃഥ്വി ഷാ (29) എന്നിവരും ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങി. ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച ശുഭ്മാന്‍ ഗില്‍ ഇന്ത്യയുടെ ഭാവി പ്രതീക്ഷയായി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: India vs Australia, Under-19 World Cup Final at Bay Oval: Ton-up Manjot Kalra, Bowlers Star as India Lift Fourth Title, Cricket, World Cup, Virat Kohli, Winner, Sports, World, Trending.

Powered by Info News For You

Comments
Post a Comment