ഷുക്കൂറിനെ കൊലപ്പെടുത്തിയവർക്ക് ഖുതുബുദ്ധീൻ അൻസാരിയെ കൊണ്ട് നടക്കാൻ അവകാശമില്ല:എം എസ് എഫ്
കുണിയ: (www.evisionnews.co)ഗുജറാത്ത് കലാപകാലത്ത് ഖുതുബുദ്ധിൻ അൻസാരിയോട് സംഘ് പരിവാർ കാണിച്ച ദയ പോലും ന്യൂനപക്ഷ സംരക്ഷരെന്ന് ഗീർവാണം മുഴക്കുന്ന കേരളത്തിലെ കമ്മ്യൂണിസ്റ്റുകാർ ഷുക്കൂർ എന്ന ചെറുപ്പക്കാരനോട് കാണിച്ചില്ലെന്ന് എം എസ് എഫ് ദേശീയ കൗൺസിൽ അംഗം റഊഫ് ബായിക്കര പറഞ്ഞു.നൂറു കണക്കിന് ആളുകളുടെ മുന്നിലിട്ട് ഒരു കോഴിയെ അറുക്കുന്ന ലാഘവത്തോടെ ഷുക്കൂറിനെ കൊലപ്പെടുത്തിയ സി പി എമ്മുകാർക്ക് ഗുജറാത്ത് കലാപത്തിന്റെ ഇരയായ ഖുതുബുദ്ധീൻ അൻസാരിയെ കേരളത്തിൽ കൊണ്ട് നടക്കാൻ അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.എം എസ് എഫ് പുല്ലൂർ പെരിയ പഞ്ചായത്ത് കുണിയയിൽ സംഘടിപ്പിച്ച ഷുക്കൂർ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു റഊഫ് ബായിക്കര. അഹ്മദലി അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് ശറഫുദ്ധീൻ കുണിയ, റിയാസ്, ജാഫർ, ഇദ്രീസ്, അബ്ദുല്ല എന്നിവർ പ്രസംഗിച്ചു.
Powered by Info News For You

Comments
Post a Comment