ആദിവാസി യുവാവിനെ തല്ലിക്കൊന്ന സംഭവം;ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് മന്ത്രി എകെ ബാലന്‍
തൃശൂര്‍: (www.evisionnews.co)അട്ടപ്പാടിയില്‍ ആദിവാസി യുവാവായെ മധുവിനെ മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം തല്ലിക്കൊന്ന സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് നിയമന്ത്രി എകെ ബാലന്‍. മണ്ണാര്‍ക്കാട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിക്കാണ് അന്വേഷണച്ചുമതല നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ കുറ്റക്കാരായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.അതേസമയം, മധുവിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോയ ആംബുലന്‍സ് ബന്ധുക്കളും വിവിധ ആദിവാസിസംഘടനകളും തടഞ്ഞു. അഗളി പ്രാഥമികാരോഗ്യ കേന്ദ്രത്തിന് മുന്നിലാണ് ആംബുലന്‍സ് തടഞ്ഞത്. പ്രതികളെ മുഴുവന്‍ പിടിക്കാതെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് വിട്ടുതരില്ലെന്ന് പറഞ്ഞായിരുന്നു സംഘടനകളുടെ പ്രതിഷേധം. തുടര്‍ന്ന് എസ്പിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയെ തുടര്‍ന്നാണ് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി വിട്ടുനല്‍കിയത്.
Powered by Info News For You
Comments
Post a Comment