കാസര്‍കോടിന് മെഡിക്കല്‍ കോളജ് അനുവദിക്കണം; പ്രധാനമന്ത്രിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന്റെ കത്ത്

കാസര്‍കോട്: (www.kasargodvartha.com 22.02.2018) കാസര്‍കോട് ജില്ലയ്ക്ക് മെഡിക്കല്‍ കോളജ് അനുവദിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എജിസി ബഷീര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ഥിച്ചു. പ്രധാനമന്ത്രിക്ക് അയച്ച കത്തിലാണ് ഏറ്റവും പിന്നോക്കം നില്‍ക്കുന്ന ജില്ലയെന്ന നിലയില്‍ കാസര്‍കോടിന് മെഡിക്കല്‍ കോളജ് അനുവദിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഭ്യര്‍ഥിച്ചിരിക്കുന്നത്.

എന്‍ഡോസള്‍ഫാന്‍ ഉള്‍പ്പെടെയുള്ള കീടനാശിനികളുടെ ഉപയോഗംമൂലം ദുരിതം അനുഭവിക്കുന്ന രോഗികള്‍ ഉള്‍പ്പെടെയുള്ളവര്‍ നിലവില്‍ ആശ്രയിക്കുന്നത് സമീപ ജില്ലകളായ കണ്ണൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലെയും മംഗളൂരുവിലെയും ആശുപത്രികളെയാണ്. രാജ്യത്ത് എല്ലാ ജില്ലകളിലും മെഡിക്കല്‍ കോളജുകള്‍ തുടങ്ങുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ബജറ്റ് പ്രൊപോസല്‍ അവതരിപ്പിച്ച സാഹചര്യത്തിലാണ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കത്തയച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, president, complaint, Panchayath, Prime Minister, Need Medical college for Kasaragod; District Panchayat President's letter to PM
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?