ഇരട്ടപ്പദവി ചട്ടവിരുദ്ധമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം; ബെഹ് റയെ മാറ്റി ഡോ എന്‍ സി അസ്താന പുതിയ വിജിലന്‍സ് ഡയറക്ടര്‍
തിരുവനന്തപുരം: (www.kvartha.com 12.02.2018) ഇരട്ടപ്പദവി ചട്ടവിരുദ്ധമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കിയതോടെ പദവിയില്‍ നിന്നും തെറിച്ച് ലോക്‌നാഥ് ബെഹ്‌റ. പകരം ഡോ. എന്‍.സി.അസ്താനയാണു പുതിയ വിജിലന്‍സ് ഡയറക്ടര്‍. അസ്താനയെ വിജിലന്‍സ് ഡയറക്ടറായി തിരഞ്ഞെടുത്ത ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പിട്ടു. 1986 ലെ ഐപിഎസ് ബാച്ചിലെ ഉദ്യോഗസ്ഥനാണ് ഡിജിപി റാങ്കിലുള്ള അസ്താന. നിലവില്‍ ഡെല്‍ഹിയില്‍ കേരളത്തിന്റെ 'ഓഫിസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടി' ചുമതലയാണു വഹിക്കുന്നത്.
ക്രമസമാധാന ചുമതലയുള്ള പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയെ വിജിലന്‍സ് ഡയറക്ടര്‍ ആക്കിയതിനെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ചോദ്യം ചെയ്തിരുന്നു. ബെഹ് റ വിജിലന്‍സ് മേധാവിയായത് അറിഞ്ഞില്ലെന്നായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രാലയം കഴിഞ്ഞദിവസം വ്യക്തമാക്കിയത്.
ക്രമസമാധാന ചുമതലയുള്ള ഡിജിപിയെ തന്നെ കേഡര്‍ പദവിയിലുള്ള വിജിലന്‍സ് ഡയറക്ടറായി നിയമിച്ചതു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കാതെയാണ്. സംസ്ഥാന പോലീസ് മേധാവിയുടെയും വിജിലന്‍സ് ഡയറക്ടറുടെയും തസ്തികകളാണു കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച ഡിജിപിമാരുടെ കേഡര്‍ തസ്തിക.
ഡിജിപി റാങ്കിലെ മറ്റ് ഉദ്യോഗസ്ഥര്‍ നിലവിലുള്ളപ്പോള്‍ കേഡര്‍ തസ്തികയില്‍ മറ്റാരെയും നിയമിക്കാന്‍ പാടില്ല. മാത്രമല്ല, രണ്ടു തസ്തികയും ഒരാള്‍ വഹിക്കുന്നത് അഖിലേന്ത്യാ സര്‍വീസ് ചട്ടത്തിന്റെ ലംഘനവുമാണ്. ആറു മാസത്തിലധികം കേഡര്‍ തസ്തികയില്‍ ആരെയെങ്കിലും നിയമിച്ചാല്‍ കേന്ദ്രസര്‍ക്കാരിനെ അറിയിച്ച് അംഗീകാരം വാങ്ങണം. ഇവിടെ ഇതെല്ലാം ലംഘിക്കപ്പെട്ടതായി ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കിയിരുന്നു.
അതേസമയം സ്ഥിരം വിജിലന്‍സ് ഡയറക്‌റെ നിയമിക്കാത്തതിനെ ഹൈക്കോടതി ഒന്നിലേറെ തവണ വിമര്‍ശിച്ചിരുന്നു. എന്നാല്‍, ബെഹ്‌റയെ പോലെ പറ്റിയ ഒരാളെ കിട്ടാത്തതിനാല്‍ സര്‍ക്കാര്‍ മാറ്റിയില്ല. ഉദ്യോഗസ്ഥ നിയമനം സര്‍ക്കാരിന്റെ ഭരണപരമായ അധികാരമാണെന്നും അതില്‍ കോടതി ഇടപെടേണ്ടതില്ലെന്നുമായിരുന്നു സര്‍ക്കാരിന്റെ നിലപാട്.
കഴിഞ്ഞ ഏപ്രിലില്‍ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ടി.പി.സെന്‍കുമാര്‍ സംസ്ഥാന പോലീസ് മേധാവി കസേരയിലെത്തിയപ്പോഴാണു ബെഹ്‌റയെ വിജിലന്‍സ് ഡയറക്ടറായി സര്‍ക്കാര്‍ നിയമിച്ചത്. സെന്‍കുമാര്‍ വിരമിച്ച ശേഷം ബെഹ്‌റയെ പോലീസ് മേധാവിയാക്കി. ഒപ്പം വിജിലന്‍സ് ഡയറക്ടറുടെ അധിക ചുമതല ആദ്യം നല്‍കി. പിന്നീട് പൂര്‍ണ ചുമതലയും നല്‍കി. ഇതിനു മുന്‍പ് ഒരു സര്‍ക്കാരും ഈ രണ്ടു സുപ്രധാന പദവികളില്‍ ഒരേ സമയം ഒരു വ്യക്തിയെ നിയമിച്ചിട്ടില്ല.
അതേസമയം, ജോലിഭാരം മൂലം വിജിലന്‍സിന്റെ ചുമതലയില്‍ നിന്ന് ഒഴിവാക്കിത്തരണമെന്ന് കാണിച്ച് സര്‍ക്കാരിന് ബെഹ്‌റ പലപ്രാവശ്യം കത്ത് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ വിജിലന്‍സ് മേധാവിസ്ഥാനം ഡി.ജി.പി റാങ്കില്‍നിന്ന് എ.ഡി.ജി.പി റാങ്കിലേക്ക് തരം താഴ്ത്താനും നീക്കം നടന്നിരുന്നു.
ഡി.ജി.പി. ആര്‍.ശ്രീലേഖ വിജിലന്‍സ് എ.ഡി.ജി.പി ഷേഖ് ദര്‍വേഷ് സാഹേബ്, എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ്, ക്രൈംബ്രാഞ്ച് മേധാവി മുഹമ്മദ് യാസിന്‍ എന്നിവരെയും വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തേക്ക് സര്‍ക്കാര്‍ പരിഗണിച്ചിരുന്നു.

Keywords: NC Asthana to replace Loknath Behera as Vigilance chief, Thiruvananthapuram, News, Politics, Trending, Chief Minister, Pinarayi vijayan, Vigilance, Police, Kerala.
Powered by Info News For You

Comments
Post a Comment