കുല്‍ഭൂഷണ്‍ ജാദവിനു മേല്‍ തീവ്രവാദ കുറ്റവും രാജ്യത്തെ അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന കുറ്റവും ചുമത്തി പാകിസ്ഥാന്‍

ഇസ്ലാമാബാദ്: (www.kvartha.com 06.02.2018) ചാരവൃത്തി ആരോപിച്ച് വധശിക്ഷയ്ക്ക് വിധിച്ച് പാക് ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ മുന്‍ നാവികോദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിനു മേല്‍ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തി വീണ്ടും പാകിസ്ഥാന്‍. തീവ്രവാദ കുറ്റവും രാജ്യത്തെ അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന കുറ്റവുമാണ് പാകിസ്ഥാന്‍ ചുമത്തിയിരിക്കുന്നത്. കേസുകള്‍ സംബന്ധിച്ച നടപടികള്‍ തുടരുകയാണെന്ന് പാകിസ്ഥാനിലെ പത്രമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു.

ജാദവിനെതിരായ ചാരവൃത്തി കേസിന്റെ വിചാരണ പൂര്‍ത്തിയായെന്നും മറ്റ് കേസുകള്‍ തുടരുകയാണെന്നുമാണ് വിവരം. ജാദവിന്റെ കേസുമായി ബന്ധപ്പെട്ട് 13 ഇന്ത്യന്‍ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പാകിസ്ഥാന്‍ ഇന്ത്യയെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇവരുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.


2016 ഏപ്രിലില്‍ പാക് പ്രവിശ്യയായ ബലൂചിസ്ഥാനിലെ മഷ്‌കലില്‍ നിന്നാണ് മഹാരാഷ്ട്രയിലെ സാംഗ്ലി സ്വദേശിയായ കുല്‍ഭൂഷന്‍ ജാദവിനെ പാകിസ്ഥാന്‍ പിടികൂടിയത്. ഇന്ത്യയുടെ വിദേശചാരസംഘടനയായ റായുടെ (റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ്) ഏജന്റായി ബലൂചിസ്ഥാനില്‍ കലാപം ഉണ്ടാക്കാന്‍ ശ്രമിക്കുകയായിരുന്നു എന്നാണ് പാകിസ്ഥാന്റെ ആരോപണം.

തുടര്‍ന്ന് സൈനിക കോടതി കുല്‍ഭൂഷണിന് വധശിക്ഷ വിധിച്ചു. ഇതിനെതിരെ അന്താരാഷ്ട്ര കോടതിയില്‍ ഇന്ത്യ അപ്പീല്‍ നല്‍കുകയും വധശിക്ഷ നടപ്പാക്കുന്നത് സ്‌റ്റേ ചെയ്യുകയുമായിരുന്നു.

ചാരപ്പണി നടത്തിയെന്ന കുറ്റത്തിന് കുല്‍ഭൂഷന് പാക് സൈനിക കോടതി കഴിഞ്ഞ വര്‍ഷം വധശിക്ഷ വിധിച്ചിരുന്നു. എന്നാല്‍ രാജ്യാന്തര കോടതിയെ സമീപിച്ച് ഇന്ത്യ സ്‌റ്റേ വാങ്ങിയിരുന്നു. അതിനിടെ, കഴിഞ്ഞ ക്രിസ്മസ് നാളില്‍ കുല്‍ഭൂഷനെ സന്ദര്‍ശിക്കാന്‍ അമ്മയേയും ഭാര്യയേയും പാകിസ്ഥാന്‍ അനുവദിക്കുകയും ചെയ്തു. സന്ദര്‍ശനവുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാക്കി.

2017 ഏപ്രിലില്‍ ആണ് ചാരക്കേസില്‍കുല്‍ഭൂഷന്‍ കുറ്റക്കാരനാണെന്ന് പാകിസ്ഥാന്‍ വിധിച്ചത്. ഇതേതുടര്‍ന്ന് ഇന്ത്യ രാജ്യാന്തര കോടതിയെ സമീപിക്കുകയും ശിക്ഷ നടപ്പാക്കുന്നതിന് തടഞ്ഞുകൊണ്ട് മേയ് 18ന് അനുകൂല വിധി നേടുകയും ചെയ്തു. കേസില്‍ ഇന്ത്യയും പാകിസ്ഥാനും വാദം എഴുതിനല്‍കാന്‍ സമര്‍പ്പിക്കാന്‍ ഈ വര്‍ഷം ഏപ്രില്‍ 17നും ജൂലൈ 17 വരെ കോടതി സമയവും അനുവദിച്ചിട്ടുണ്ട്.

ഇറാനില്‍ നിന്നും ബലൂചിസ്ഥാനില്‍ എത്തിയ വേളയിലാണ് കുല്‍ഭൂഷണെ കസ്റ്റഡിയില്‍ എടുത്തതെന്നാണ് പാകിസ്ഥാന്റെ നിലപാട്. എന്നാല്‍ കുല്‍ഭൂഷണെ ഇറാനില്‍ നിന്ന് തട്ടിക്കൊണ്ടുപോയതാണെന്ന് ഇന്ത്യയും വാദിക്കുന്നു.

Keywords: Kulbhushan Jadhav faces more charges in Pakistan: Report , Islamabad, News, Politics, Terrorists, Jail, Trending, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?