ഗൗരി നേഹയുടെ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യം; മനുഷ്യാവകാശ കമ്മീഷന്‍ സര്‍ക്കാരിന്റെ അഭിപ്രായം തെടി
കൊല്ലം:(www.kvartha.com 26/02/2018) ഗൗരി നേഹയുടെ മരണത്തില്‍ സിബിഐ അന്വേഷിക്കണമെന്ന ആവശ്യത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സര്‍ക്കാരിന്റെ അഭിപ്രായം തേടി. ആഭ്യന്തര സെക്രട്ടറി രണ്ടാഴ്ചയ്ക്കുള്ളില്‍ അഭിപ്രായം പറയണം. കേസ് മാര്‍ച്ച് അഞ്ചിന് കൊല്ലത്ത് നടക്കുന്ന സിറ്റിങില്‍ പരിഗണിക്കും. കൊല്ലം ട്രിനിറ്റി ലെസിയം സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിനിയായ ഗൗരി ഒക്റ്റോബര്‍ 20 വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയ്ക്കാണ് സ്‌കൂള്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നും ചാടിയത്. ഗുരുതരമായ പരുക്കേറ്റ് ഗൗരി രണ്ട് ദിവസത്തിന് ശേഷം മരിക്കുകകയായിരുന്നു.
അധ്യാപികമാരുടെ പീഡനത്തെ തുടര്‍ന്നാണ് ഗൗരി ആത്മഹത്യ ചെയ്തതന്നെ ആരോപണം ശക്തമായിരുന്നു. ഇതേ തുടര്‍ന്ന് കേസ് അന്വേഷണസംഘം ആരോപണവിധേയരായ സിന്ധു പോള്‍, നാന്‍സ് ക്രസന്‍സ് എന്നിവരെ പ്രതി ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സ്‌കൂള്‍ മാനെജ്മെന്റ് ഇവരെ സസ്പെന്‍ഡ് ചെയ്തിരുന്നു. സസ്പെന്‍ഷന്‍ കാലാവധിയ്ക്ക് ശേഷം തിരികെയെത്തിയ ഇരുവര്‍ക്കും സ്‌കൂള്‍ അധികൃതര്‍ വന്‍വരവേല്‍പ്പാണ് നല്‍കിയത്. കേക്ക് മുറിച്ചായിരുന്നു അധ്യാപികമാരുടെ തിരിച്ചുവരവ് മാനെജ്മെന്റ് ആഘോഷിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്തു. ഇത് വന്‍ വിവാദമായിരുന്നു.
ഇതിന് പിന്നാലെയാണ് സസ്പെന്‍ഷന്‍ കാലയളവ് അവധിയായി കണക്കാക്കി അധ്യാപികമാര്‍ക്ക് ശമ്പളം നല്‍കാന്‍ മാനെജ്മെന് തീരുമാനിച്ചത്. ഇതേ തുടര്‍ന്ന് കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് മാനെജ്മെന്റ് നടത്തുന്നതെന്ന് ഗൗരിയുടെ മാതാപിതാക്കള്‍ ആരോപിച്ചു.കൂടാതെ വിദ്യാര്‍ഥി സംഘടനകള്‍ഉള്‍പ്പടെയുള്ളവ കടുത്ത പ്രതിഷേധവുമായി രംഭത്ത് വരുകയും ചെയ്തിരുന്നു. സിറ്റി പൊലീസ് കമ്മിഷണര്‍ എ.ശ്രീനിവാസ് വിവാദ നടപടികള്‍ സംബന്ധിച്ച് സ്‌കുള്‍ മാനെജ്മെന്റിനോടും പ്രിന്‍സിപ്പലിനോടും വിശദീകരണം തേടിയിരുന്നു. എന്നാല്‍ മാനെജ്മെന്റിന്റെ വിശദീകരണം തൃപ്തികരമല്ലായിരുന്നു.
ഇതേ തുടര്‍ന്ന് പ്രിന്‍സിപ്പലിനെ പുറത്താക്കണമെന്ന് ഡിഡിഇ ശ്രീകല സ്‌കൂള്‍ മാനെജ്മെന്റിന് നോട്ടീസ് അയച്ച് ആവശ്യപ്പെട്ടിരുന്നു. പ്രിന്‍സിപ്പലിനെ മാറ്റുന്നതിന് വിദ്യാഭ്യാസവകുപ്പ് സ്‌കൂള്‍മാനെജ്മെന്റിന്റെ മേല്‍ കടുത്ത സമര്‍ദ്ദം ചെലുത്തുകയും ചെയ്തിരുന്നു.കൂടാതെ സ്‌കൂളിന്റെ അംഗീകാരം റദ്ദാക്കുന്നതിനുള്ള കടുത്ത തീരുമാനങ്ങളുമായി വിദ്യാഭ്യാസവകുപ്പ് നീങ്ങിയിരുന്നു. ഇതിനിടയിലാണ് ഗത്യന്തരമില്ലാതെ ഷെവലിയാര്‍ ജോണിനു പകരം പുതിയ പ്രിന്‍സിപ്പലെ നിയമിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kollam, Kerala, CBI, Student, Suicide, Teachers, Gowri Neha case CBI Enquiry; human right commission seek government openion

Powered by Info News For You

Comments
Post a Comment