കുരീപ്പുഴ ശ്രീകുമാറിനെ ആക്രമിച്ചവരുടെ ഫോട്ടോ വാട്ട്‌സ്അപ്പ് ഗ്രൂപ്പില്‍ ഷെയര്‍ ചെയ്ത വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനം

കൊല്ലം: (www.kvartha.com 09.02.2018) കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ കുരീപ്പുഴ ശ്രീകുമാറിനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച കേസിലെ പ്രതികളുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തതിന് വിദ്യാര്‍ത്ഥിയെ മര്‍ദിച്ചതായി പരാതി. അഞ്ചല്‍ വയല സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥി ജീവനാണ് മര്‍ദനമേറ്റത്.

വിദ്യാര്‍ത്ഥികളുടെ വാട്ട്‌സ്അപ്പ് ഗ്രൂപ്പില്‍ കുരീപ്പുഴ ശ്രീകുമാറിനെ മര്‍ദ്ദിച്ച പ്രതികളുടെ ചിത്രം ഷെയര്‍ ചെയ്തതിനാണ് ബുധനാഴ്ച രാവിലെ ജീവനെ സ്‌കൂളിലെ സഹപാഠികള്‍ മര്‍ദിച്ചത്. പോസ്റ്റ് കണ്ട സ്‌കൂളിലെ ചില വിദ്യാര്‍ത്ഥികള്‍ ജീവനെ ഫോണ്‍ ചെയ്ത് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സ്‌കൂളില്‍ വച്ച് ഒരു സംഘം വിദ്യാര്‍ത്ഥികള്‍ മര്‍ദിച്ചത്. സ്‌കൂളില്‍ നിന്ന് ഓടി രക്ഷപെട്ട ജീവനെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. കടയ്ക്കല്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കേസെടുത്ത് അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.

Kerala, Kollam, attack, Accused, Photo, Whatsapp, Social Network, News, Student, Kureepuzha Sreekumar, Poet, Threat, Hospital, Police, Case, Investigation, Student attacked for Sharing Photo of accused in whatsapp group

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Kollam, attack, Accused, Photo, Whatsapp, Social Network, News, Student, Kureepuzha Sreekumar, Poet, Threat, Hospital, Police, Case, Investigation, Student attacked for Sharing Photo of accused in whatsapp group


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?