നിര്‍ണ്ണായകപോരില്‍ കൊമ്പന്മാര്‍ ഇന്ന് വംഗനാട്ടുകാര്‍ക്കെതിരെ; പരിക്കുമൂലം പടക്കുതിരകള്‍ പടിക്കുപുറത്ത്; വിധിയുടെ വിളയാട്ടം ബ്ലാസ്റ്റേര്‍സിന് വിഘ്‌നം
കൊല്‍ക്കത്ത: (www.kvartha.com 08.02.2018) ഇനിയുള്ള ഓരോ മത്സരവും കേരളാ ബ്ലാസ്‌റ്റേര്‍സിനെ സംബന്ധിച്ചടുത്തോളം നിര്‍ണ്ണായകമാണ്. ശേഷിക്കുന്ന നാലു മത്സരങ്ങളില്‍ നിന്ന് ഒരു തോല്‍വി പിണഞ്ഞാല്‍ ബ്ലാസ്റ്റേര്‍സിന്റെ സെമി മോഹങ്ങള്‍ക്ക് മങ്ങലേല്‍ക്കും. അതുകൊണ്ട് തന്നെ ജയിക്കാനുറച്ചാണ് ജെയിംസിന്റെ ശിഷ്യന്മാര്‍ ഇന്ന് യുവഭാരതി ക്രിരിംഗനില്‍ കൊല്‍ക്കത്തയ്‌ക്കെതിരെ ബൂട്ടുകെട്ടിയിറങ്ങുന്നത്.
സെമി പ്രതീക്ഷകള്‍ ഏറെക്കുറെ അസ്തമിച്ച കൊല്‍ക്കത്തയ്ക്ക് ഇന്നത്തെ മത്സരം അവസാനത്തെ കച്ചിത്തുരുമ്പാണ്. 14 കളികളില്‍ 20 പോയന്റുമായി ബ്ലാസ്‌റ്റേര്‍സ് ആറാം സ്ഥാനത്തു നില്‍ക്കുമ്പോള്‍ 13 കളികളില്‍ 12 പോയന്റുമായി എട്ടാം സ്ഥാനത്താണ് മുന്‍ ചാമ്പ്യന്മാര്‍.
അതേസമയം നിര്‍ണ്ണായകപോരാട്ടത്തിനിറങ്ങുന്ന ബ്ലാസ്‌റ്റേര്‍സിന്റെ ആവനാഴിയിലെ ദിവ്യാസ്ത്രങ്ങളെല്ലാം മുനയൊടിഞ്ഞിരിക്കുകയാണ്. പൂനെയ്‌ക്കെതിരായ മത്സരത്തില്‍ പരിക്കേറ്റ ഇയാന്‍ ഹ്യും, ദീപേന്ദ്രസിംഗ് നേഗി, പരിക്കുമൂലം ആഴ്ച്ചകളായി പുറത്തിരിക്കുന്ന കിസിറ്റോ കെസിറോണ്‍, നാല് മഞ്ഞക്കാര്‍ഡ് കണ്ട് സസ്‌പെന്‍ഷനിലായ സന്ദേശ് ജിംഗാന്‍ തുടങ്ങിയ സൂപ്പര്‍ താരങ്ങളുടെ അഭാവം ബ്ലാസ്റ്റേര്‍സിന് തിരിച്ചടിയാവും. കൊല്‍ക്കത്ത നിരയില്‍ റോബി കീന്‍, സെകീന്യോ, ഡേവിഡ് കോട്ടറില്‍ എന്നീ താരങ്ങള്‍ പരിക്കുമൂലം പുറത്തിരിക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, Kolkata, News, Sports, Football, ISL, Kerala Blasters, Crucial Match, Semi Final Expectations, ATK, Ian hume, Sandesh jhingan, Kizito keziron, Dependra Sing Negi, Injury, ISL; Blasters Facing Kolkata

Powered by Info News For You

Comments
Post a Comment