വരള്‍ച്ച രൂക്ഷം: നദികളില്‍ നീരൊഴുക്ക് നിലയ്ക്കുന്നു

പത്തനംതിട്ട:(www.kvartha.com 27/02/2018) നദികളില്‍ നീരൊഴുക്ക് ഇല്ല. പമ്പ, അച്ചന്‍കോവില്‍, മണിമല എന്നിങ്ങനെ പത്തനംതിട്ട ജില്ലയിലെ നദികള്‍ എവിടെയെങ്കിലും ഇടമുറിയുമോയെന്ന ആശങ്കയിലാണ്. പ്രഭവകേന്ദ്രങ്ങള്‍ വറ്റിവരണ്ട നദികളിലൂടെ നീരൊഴുക്ക് നിലച്ചു. കെട്ടിക്കിടക്കുന്ന വെള്ളം പല ഭാഗങ്ങളിലും നീര്‍ച്ചാലുകള്‍ മാത്രം. വരള്‍ച്ചയുടെ രൂക്ഷത ഏറ്റവും കൂടുതല്‍ ദൃശ്യമാകുന്നത് ജില്ലയുടെ നദികളുടെ ഇന്നത്തെ അവസ്ഥ കാണുമ്പോഴാണ്.

അച്ചന്‍കോവില്‍ തൂവല്‍മലനിരകളില്‍ നിന്നുത്ഭവിക്കുന്ന അച്ചന്‍കോവിലാറിന്റെ പ്രഭവകേന്ദ്രം മാസങ്ങള്‍ക്കു മുമ്പേ വറ്റിവരണ്ടതാണ്. കാട്ടുചോലകളും അരുവികളും വെള്ളച്ചാട്ടങ്ങളും ഇല്ലാതായതോടെ അച്ചന്‍കോവില്‍ ഭാഗത്ത് നദി നീര്‍ച്ചാലുകള്‍ മാത്രമാണ്. തൂവല്‍മലയുടെ മറുഭാഗത്തേക്കുള്ള തമിഴ്നാട്ടിലേക്കുള്ള ചോലകളും വരണ്ടു. തമിഴ്നാട്ടിലേക്കുള്ള തോടുകളും അരുവികളും വരണ്ട് മേക്കര അടക്കമുള്ള സംഭരണികള്‍ മാസങ്ങള്‍ക്കു മുമ്പേ വറ്റിവരണ്ടതാണ്. മണിമലയാറിന്റെ സ്ഥിതിയും ദയനീയമാണ്. ഉത്ഭവകേന്ദ്രങ്ങളില്‍ നീരൊഴുക്ക് നിലച്ച നദിയില്‍ കെട്ടിനില്‍ക്കുന്ന ജലം മാത്രമാണ് നീരുറവയായി ഒഴുകുന്നത്.

 News, Pathanamthitta, Kerala, Water, River, Rain, Pamba,Drought: river water deficity

പാറക്കൂട്ടങ്ങള്‍ തെളിഞ്ഞുനില്‍ക്കുകയാണ്. പമ്പാനദിയില്‍ നീരൊഴുക്ക് നിലച്ചു.കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ പകുതിദിവസവും നദിയില്‍ നീരൊഴുക്കില്ലായിരുന്നുവെന്നാണ് പഠനറിപ്പോര്‍ട്ട്. 1995 മുതല്‍ നദിയില്‍ നീരൊഴുക്കില്ലാത്ത ദിനങ്ങളുടെ എണ്ണം ഓരോവര്‍ഷവും കൂടിവരികയാണ്. 2000ല്‍ 78 ദിവസം മാത്രമായിരുന്നു നീരൊഴുക്ക് നിലച്ചിരുന്നതെങ്കില്‍ 2011 എത്തിയപ്പോഴേക്കും അത് 102 ദിവസങ്ങളിലെത്തി. 2009ല്‍ 176 ദിവസവും നീരൊഴുക്ക് ഉണ്ടായിരുന്നതേയില്ല. 2016 എത്തിയപ്പോഴേക്കും സ്ഥിതി രൂക്ഷമാകുകയായിരുന്നു.

മഴയുടെ അളവു കൂടി കുറഞ്ഞതോടെ പമ്പയിലെ നീരൊഴുക്ക് ഗണ്യമായി കുറഞ്ഞു. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും സ്ഥിതി രൂക്ഷമായിരുന്നു. പോഷകതോടുകള്‍ വറ്റിവരണ്ടതും പലതും അപ്രത്യക്ഷമായതുമാണ് പമ്പ നേരിടുന്ന ഏറ്റവും വലിയ ജലപ്രതിസന്ധി. കിഴക്കന്‍ മേഖലയില്‍ പലയിടത്തും നദി ഇടമുറിയുമോയെന്ന് ആശങ്കയുണ്ട്. ജലസംഭരണികളില്‍ നിന്നുള്ള വെള്ളം ഇടയ്ക്കൊക്കെ ഒഴുകിവരുന്നതു മാത്രമാണ് നദിയുടെ ജലസമ്പത്ത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Pathanamthitta, Kerala, Water, River, Rain, Pamba,Drought: river water deficity


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?