അബുദാബിയില്‍ കനത്ത മൂടല്‍മഞ്ഞ്; വാഹന ഗതാഗതം സ്തംഭിച്ചു

ദുബൈ: (www.kvartha.com 08.02.2018) അബുദാബിയില്‍ കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് വാഹന ഗതാഗതം സ്തംഭിച്ചു. തലസ്ഥാന നഗരിയായ എമിറേറ്റിലാണ് ബുധനാഴ്ച രാവിലെ ശക്തമായ മൂടല്‍ മഞ്ഞ് അനുഭവപ്പെട്ടത്.

മൂടല്‍മഞ്ഞുള്ള സമയങ്ങളില്‍ വാഹനമോടിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് അബുദാബി പോലീസിന്റെ മുന്നറിയിപ്പുണ്ട്. വാഹനങ്ങള്‍ തമ്മില്‍ ഇരട്ടി അകലം പാലിക്കണം. ഓവര്‍ടേക് ചെയ്യാനോ ഹസാഡ് ലൈറ്റ് ഇടാനോ പാടില്ല. വാഹനമോടിക്കുന്നവര്‍ ലോ ബീം ലൈറ്റാണ് ഉപയോഗിക്കേണ്ടത്.

 Extreme fog falls over UAE, Dubai, Vehicles, United arab Emirates, Abu Dhabi, Road, Police, Gulf, World

ചൊവ്വാഴ്ച മൂടല്‍മഞ്ഞ് കാരണം ദൂരക്കാഴ്ച നഷ്ടപ്പെട്ട് 44 വാഹനങ്ങള്‍ കൂട്ടിയിടിച്ച സാഹചര്യത്തില്‍ ദുബൈയില്‍ നിന്ന് അബുദാബിയിലേക്കുള്ള റോഡ് ഗതാഗതം തടസപ്പെട്ടിരുന്നു.

അബുദാബി എമിറേറ്റിലെ ഉള്‍പ്രദേശങ്ങളിലും മഞ്ഞുവീഴ്ച ശക്തമായിരുന്നു. ബനിയാസ്, ഷഹാമ, അല്‍ഐന്‍ ഭാഗത്തേക്കുള്ള റോഡുകളെല്ലാം മൂടല്‍മഞ്ഞിനെ തുടര്‍ന്ന് വാഹനങ്ങള്‍ വേഗം കുറച്ചായിരുന്നു സഞ്ചരിച്ചത്. താരിഫ്, ബദാ സായിദ്, ഗുവൈഫാത്ത്, ശില തുടങ്ങിയ മേഖലകളിലും മൂടല്‍മഞ്ഞ് ശക്തമായിരുന്നു.

Keywords: Watch: Extreme fog falls over UAE, Dubai, Vehicles, United arab Emirates, Abu Dhabi, Road, Police, Gulf, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?