തൂങ്ങിമരിച്ച മകളുടെ മരണത്തില്‍ പോലീസിന്റെ ഭാഗത്തു നിന്നും ശരിയായ അന്വേഷണമില്ലെന്ന് ആരോപിച്ച് മാതാവ് മുഖ്യമന്ത്രിക്കും വനിതാ കമ്മീഷനും ജില്ലാ പോലീസ് ചീഫിനും പരാതി നല്‍കി; സമരവുമായി മുന്നോട്ട് പോകുമെന്നും മുന്നറിയിപ്പ്
കാസര്‍കോട്: (www.kasargodvartha.com 09.02.2018) കാമുകന്റെ വീട്ടില്‍ തൂങ്ങിമരിച്ച മകളുടെ മരണത്തില്‍ പോലീസിന്റെ ഭാഗത്തു നിന്നും ശരിയായ അന്വേഷണമില്ലെന്ന് ആരോപിച്ച് മാതാവ് മുഖ്യമന്ത്രിക്കും വനിതാ കമ്മീഷനും ജില്ലാ പോലീസ് ചീഫിനും ജില്ലാ കലക്ടര്‍ക്കും പരാതി നല്‍കി. ബേക്കല്‍ പള്ളിക്കര കുറിച്ചിക്കുന്ന് ഉല്ലാസ് നഗറിലെ ബാലകൃഷ്ണന്റെ ഭാര്യ വിമലയാണ് പരാതിയുമായി രംഗത്തു വന്നത്.
2017 ഓഗസ്റ്റ് 23ന് വിമലയുടെ മകള്‍ ബി. നിരോഷ (29) കാമുകന്റെ വീട്ടില്‍ തൂങ്ങിമരിച്ചിരുന്നു. കാമുകന്‍ കൈയ്യൊഴിഞ്ഞതിന്റെ പേരില്‍ 2017 ജൂലൈ 16ന് നിരോഷ തൂങ്ങിമരിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ രക്ഷപ്പെട്ട് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് ഒരു മാസത്തിനു ശേഷം കാമുകന്റെ വീട്ടിലെത്തി നിരോഷ തൂങ്ങിമരിച്ചത്.
നിരോഷയ്ക്ക് ജയന്തി എന്ന കൂട്ടുകാരിയുമുണ്ടായിരുന്നതായും മകളെ ചതിയില്‍ കുരുക്കിയത് ജയന്തിയാണെന്നും മാതാവ് ആരോപിക്കുന്നു. നിരോഷയുടെ മരണത്തിനു ശേഷം ജയന്തി മുങ്ങിയതായും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. മകളുടെ മരണത്തിന് കാരണക്കാരനായ കാമകനെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നാണ് വിമലയുടെ പരാതിയില്‍ ആവശ്യപ്പെടുന്നത്. മകളെ ചതിച്ച ജയന്തി എന്ന യുവതിക്കെതിരെയും അന്വേഷണം വേണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Strike, Hanged, suicide, complaint, Police, Top-Headlines, Died daughter's mother against Police, Complaint lodged
< !- START disable copy paste -->

നിരോഷ

Powered by Info News For You

Comments
Post a Comment