കറുത്ത സ്റ്റിക്കര്‍ പതിക്കുന്ന വീടുകളില്‍ നിന്നു കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നു എന്ന പ്രചാരണം കെട്ടുകഥയല്ല; അന്വേഷിക്കാന്‍ മനുഷ്യാവകാശ കമ്മിഷന്റെ നിര്‍ദേശം

തിരുവനന്തപുരം: (www.kvartha.com 08.02.2018) കറുത്ത സ്റ്റിക്കര്‍ പതിക്കുന്ന വീടുകളില്‍ നിന്നു കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നു എന്ന പ്രചാരണം കെട്ടുകഥയാണെന്നു പറഞ്ഞ് തള്ളിക്കളയാനാകില്ലെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍. ഇക്കാര്യത്തില്‍ അന്വേഷണം നടത്തണമെന്നും മനുഷ്യാവകാശ കമ്മിഷന്‍ നിര്‍ദേശിച്ചു.

ചീഫ് സെക്രട്ടറിയും സംസ്ഥാന പോലീസ് മേധാവിയും സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിച്ച് രണ്ടു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് കമ്മിഷന്‍ ആക്ടിംഗ് അധ്യക്ഷന്‍ പി. മോഹനദാസ് ആവശ്യപ്പെട്ടത്.

 Human rights commission probe order to black sticker issue, Thiruvananthapuram, News, Probe, Local-News, Police, Complaint, Trending, Kerala

കഴിഞ്ഞ ഒരു മാസമായി കൊച്ചു കുട്ടികളുള്ള വീടുകളില്‍ സ്റ്റിക്കര്‍ പതിച്ച് കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിക്കുന്നതായി മനുഷ്യാവകാശ പ്രവര്‍ത്തകനായ പി കെ രാജു നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തെ പോലീസ് ഒരു കെട്ടുകഥയായി ചിത്രീകരിക്കുന്നുണ്ടെങ്കിലും അതു ശരിയല്ലെന്ന് പരാതിയില്‍ പറയുന്നു.

ഇതിനു പിന്നിലുള്ളവരുടെ ഗൂഢലക്ഷ്യം മനസിലാക്കി നടപടികള്‍ സ്വീകരിക്കണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു.

Keywords: Human rights commission probe order to black sticker issue, Thiruvananthapuram, News, Probe, Local-News, Police, Complaint, Trending, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?