സോളാര്‍ ആഘാതമേറ്റവര്‍ക്ക് എല്‍ഡിഎഫ് മുന്നണി പ്രവേശനം അനുവദിക്കില്ലെന്ന് പന്ന്യന്‍

തിരുവനന്തപുരം: (www.kvartha.com 20.02.2018) സോളാര്‍ ആഘാതമേറ്റവര്‍ക്ക് എല്‍ഡിഎഫ് മുന്നണി പ്രവേശനം അനുവദിക്കില്ലെന്ന് പന്ന്യന്‍ രവീന്ദ്രന്‍. കെ എം മാണിയുടെ ഇടതു മുന്നണി പ്രവേശന വിഷയത്തില്‍ സിപിഎമ്മിന് ചുട്ടമറുപടിയാണ് സിപിഐ നല്‍കിയിരിക്കുന്നത്. ഇടതു മുന്നണിയിലേക്ക് ഒളിഞ്ഞ് എത്താമെന്ന് ആരും കരുതേണ്ടെന്ന് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.

CPI, Pannyan Raveendran, hospital, palakkad, Minister, MPs, Health, Surgery, News, Politics


യുഡിഎഫില്‍ നിന്ന് എല്ലാ ആനുകൂല്യങ്ങളും പറ്റിയിട്ട് ആരും എല്‍ഡിഎഫിലേക്ക് വരേണ്ട. മുന്നണി വിപുലീകരണ വിഷയത്തില്‍ ഒരു പാര്‍ട്ടിക്ക് മാത്രം തീരുമാനം എടുക്കാനാവില്ലെന്നും പന്ന്യന്‍ രവീന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. സോളാറിന്റെ മുഴുവന്‍ ആഘാതവുമേറ്റ ആളുകളാണ് എല്‍ഡിഎഫിലേക്ക് വരാന്‍ ശ്രമിക്കുന്നത്. അധികാരം വരുമ്പോള്‍ കയറി വരുന്ന നിരവധി ആളുകളുണ്ട്. അത്തരക്കാര്‍ക്ക് ഇടതു മുന്നണിയില്‍ സ്ഥാനമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു പാര്‍ട്ടിയുടെ എല്‍ഡിഎഫ് പ്രവേശനം പറയാന്‍ സിപിഐക്ക് പറ്റുമോ എന്ന് ചിലര്‍ ചോദിക്കുന്നു. ആരെങ്കിലും ഒരാള്‍ പറഞ്ഞാല്‍ മുന്നണിയില്‍ എടുക്കാന്‍ കഴിയില്ലെന്ന് ആരും മറക്കരുതെന്നും പന്ന്യന്‍ ചൂണ്ടിക്കാട്ടി.

Keywords: Kerala, Thiruvananthapuram, Politics, News, Pannyan Raveendran, CPI, CPM, LDF, Pannyan Raveendran against CPM on KM Mani's LDF entry


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?