നീരവിനെതിരെ പിടിമുറുക്കി അന്വേഷണ ഏജന്‍സികള്‍; നോട്ടുനിരോധന സമയത്ത് കള്ളപ്പണം വെളുപ്പിച്ചും തട്ടിപ്പ്
ന്യൂഡല്‍ഹി: (www.kvartha.com 16.02.2018) പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ശതകോടികളുടെ തട്ടിപ്പ് നടത്തിയ വജ്രവ്യവസായി നീരവ് മോഡിക്കെതിരെ പിടിമുറുക്കി അന്വേഷണ ഏജന്‍സികള്‍. 2016 ല്‍ നോട്ട് നിരോധനം നടപ്പിലാക്കിയപ്പോള്‍ തന്റെ സ്ഥാപനങ്ങള്‍ വഴി നീരവ് കള്ളപ്പണം വെളുപ്പിച്ചതായി അന്വേഷണ സംഘം കണ്ടെത്തിയതോടെയാണിത്.
അതിനിടെ 2014 മുതല്‍ നീരവ് വിവിധ അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. തട്ടിപ്പിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളറിയാന്‍ പഞ്ചാബ് നാഷണല്‍ ബാങ്കിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും.
സിബിഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും നികുതി വകുപ്പും അനധികൃത ക്രയവിക്രയങ്ങളുടെയും മറ്റു നടപടികളുടെയും പേരില്‍ 2014 മുതല്‍ നീരവ് മോഡിയെ നിരീക്ഷിച്ചുവരികയായിരുന്നു. നികുതി അടയ്ക്കാതെ വജ്രവും മുത്തുകളും ആഭ്യന്തരവിപണിയിലേക്ക് അനധികൃതമായി ഇറക്കുമതി ചെയ്തതിന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് നീരവിനെതിരെ അന്വേഷണവും നടത്തിയിരുന്നു.

നീരവ് മോഡി പ്രധാനമന്ത്രിക്കൊപ്പം ദാവോസിലെ ലോകസാമ്പത്തിക ഫോറത്തില്‍ നില്‍ക്കുന്ന ചിത്രം പുറത്തുവന്നതോടെ വിഷയത്തിന് കൂടുതല്‍ രാഷ്ട്രീയമാനം കൈവന്നിട്ടുണ്ട്. പിടിക്കപ്പെട്ടേക്കുമെന്നു സൂചനകള്‍ ലഭിച്ചതോടെയാണു നീരവ് രാജ്യം വിട്ടതെന്നാണ് വിവരം.
തട്ടിപ്പിനെക്കുറിച്ച് ഹരിപ്രസാദ് എന്ന വ്യക്തി 2016 ജൂലൈയില്‍ പ്രധാനമന്ത്രിയുടെ ഓഫീസിനെ വിവരങ്ങള്‍ അറിയിച്ചിരുന്നുവെന്ന കോണ്‍ഗ്രസിന്റെ ആരോപണത്തിന് കേന്ദ്രസര്‍ക്കാരിന് ഇനിയും മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ല. മുംബൈയിലും സൂറത്തിലും ഡെല്‍ഹിയുമായി അന്വേഷണ ഏജന്‍സികള്‍ നടത്തിയ തിരച്ചിലില്‍ സ്വര്‍ണവും വജ്രവും ആഭരണങ്ങളും ഉള്‍പ്പെടെ നീരവിന്റെ 5100 കോടിരൂപയുടെ സ്വത്ത് ഇതുവരെ പിടിച്ചെടുത്തു.
അതിനിടെ നീരവ് മോഡി അമേരിക്കയിലെ ന്യൂയോര്‍ക്ക് നഗരത്തിലുണ്ടെന്ന് കണ്ടെത്തി. ന്യൂയോര്‍ക്ക് മാന്‍ഹാട്ടനിലെ ജെ.ഡബ്ല്യൂ മാരിയോട്ട്‌സ് എസെക്‌സ് ഹൗസ് എന്ന ആഡംബര ഹോട്ടലിലാണ് നീരവ് മോഡിയും കുടുംബവും ഒളിവില്‍ കഴിയുന്നത്. എന്‍ഡിടിവിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
നീരവ് മോഡിയുടെ ലൂക്‌സ് മാഡിസണ്‍ അവന്യൂ ജൂവലറിയില്‍ നിന്നും മീറ്ററുകള്‍ അകലെയാണ് ഈ ഹോട്ടല്‍. അപ്പാര്‍ട്‌മെന്റിന്റെ 36-ാം നിലയിലാണ് നീരവിന്റെ സ്യൂട്ടെന്നാണു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. വിവരമറിഞ്ഞ് മാധ്യമപ്രതിനിധികള്‍ അവിടെ ചെന്നെങ്കിലും നീരവിനെയോ ഭാര്യ ആമിയെയോ കാണാന്‍ സാധിച്ചില്ല. കുട്ടികള്‍ മാത്രമായിരുന്നു അവിടെ ഉണ്ടായിരുന്നത്.
പിഎന്‍ബിയില്‍ നടന്ന തട്ടിപ്പു പുറത്തുവന്ന ബുധനാഴ്ച അപ്പാര്‍ട്‌മെന്റിലേക്ക് ഒട്ടേറെ ആളുകള്‍ വന്നും പോയുമിരിക്കുകയായിരുന്നുവെന്നാണു വിവരം. നീരവ് മോഡിയും ഭാര്യയും ബുധനാഴ്ച പലതവണ കെട്ടിടത്തിന്റെ അകത്തേക്കും പുറത്തേക്കും പോയിവരുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നതായി ഹോട്ടല്‍ ജീവനക്കാര്‍ പറഞ്ഞതായും റിപ്പോര്‍ട്ടിലുണ്ട്. വിശദാംശങ്ങള്‍ക്കൊപ്പം നീരവിന്റെ സ്യൂട്ടിന്റെ ചിത്രവും ദേശീയ മാധ്യമം പുറത്തുവിട്ടു.
അതിനിടെ, നീരവിനെ രാജ്യത്തേക്ക് തിരിച്ചെത്തിക്കാനായി ഇന്ത്യ ഇന്റര്‍പോളിന്റെ സഹായം തേടിയിട്ടുണ്ട്. എന്നാല്‍ ഇയാളെ തിരികെയെത്തിക്കുന്നത് എളുപ്പമല്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്.
ജനുവരി അവസാനം തട്ടിപ്പ് സംബന്ധിച്ച പ്രഥമ വിവര റിപ്പോര്‍ട്ട് പി.എന്‍.ബി സമര്‍പ്പിക്കുന്നതിന് മുമ്പ് തന്നെ നീരവ് മോഡി രാജ്യം വിട്ടതായാണ് വിവരം.
നീരവ് മോഡിയും സഹോദരന്‍ നിശാലും ജനുവരി ഒന്നിനാണ് രാജ്യംവിട്ടത്. എന്നാല്‍ നീരവിന്റെ ഭാര്യ ആമി കുട്ടികള്‍ക്കൊപ്പം ജനുവരി ആറിനും അമ്മാവന്‍ മെഹുല്‍ ചോക്‌സി അതിനുശേഷവുമാണ് ഇന്ത്യയില്‍നിന്ന് കടന്നത്.
ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന് പുറമേ മോഡിക്ക് ബല്‍ജിയം പാസ്‌പോര്‍ട്ടുമുണ്ട്. ബല്‍ജിയത്തിലേക്ക് കുടിയേറിയ ഇന്ത്യന്‍ രത്‌നവ്യാപാരികളുടെ കുടുംബത്തിലാണ് മോഡി ജനിച്ചത്. ബല്‍ജിയത്തിലെ ആന്റ് റൂപിലായിരുന്നു ജനനം. കുടുംബത്തില്‍ നീരവ് മോഡിക്കു മാത്രമേ ഇന്ത്യന്‍ പൗരത്വമുള്ളൂ. നിശാല്‍ ബല്‍ജിയം പൗരനാണ്. നീരവിന്റെ ഭാര്യ ആമിയും അമ്മാവനും ബിസിനസ് പങ്കാളിയുമായ മെഹുള്‍ ചോക്‌സിയും യുഎസ് പൗരത്വമുള്ളവരാണ്. ഒരുമിച്ചു പോകാതെ വെവ്വേറെ ദിവസങ്ങളില്‍ വ്യത്യസ്ത വിമാനങ്ങളില്‍ നീരവും ബന്ധുക്കളും രാജ്യംവിട്ടതു സംശയത്തിന് ഇട നല്‍കാതിരിക്കാനാണെന്നും വിലയിരുത്തലുണ്ട്.
അതേസമയം, തട്ടിപ്പു നടന്ന വിവരം റിപ്പോര്‍ട്ട് ചെയ്യാന്‍ പഞ്ചാബ് നാഷണല്‍ ബാങ്ക് വൈകിയതും സംശയം ജനിപ്പിക്കുന്നുണ്ട്. വിവിധ ബാങ്കുകള്‍ പഞ്ചാബ് നാഷണല്‍ ബാങ്കിനെതിരെ റിസര്‍വ് ബാങ്കിനു പരാതി നല്‍കിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: PMO got complaint against Nirav Modi in July 2016; PNB says it discovered fraud in Jan 2018, New Delhi, News, Business, Business Man, Demonetization, Report, CBI, Probe, Trending, Bank, Banking, National.

Powered by Info News For You

Comments
Post a Comment