ചെലവ് ചുരുക്കുമെന്ന് പറയുമ്പോള്‍ പാര്‍ട്ടി പരിപാടിയായ ദസ് ക്യാപിറ്റലിന്റെ വാര്‍ഷികത്തിനും എ കെ ജി ഗ്രന്ഥാലയത്തിനും ബജറ്റില്‍ കോടികള്‍ പാസാക്കി തോമസ് ഐസക് ജനങ്ങളെ വെല്ലുവിളിക്കുന്നു; എം എം ഹസന്‍
കാസര്‍കോട്: (www.kvartha.com 02.02.2018) കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ ചെലവ് ചുരുക്കുമെന്ന് പറയുമ്പോള്‍ പാര്‍ട്ടി പരിപാടിയായ ദസ് ക്യാപിറ്റലിന്റെ 150-ാം വാര്‍ഷികത്തിനും എ കെ ജി സ്മാരകത്തിനും ബജറ്റില്‍ കോടികള്‍ പാസാക്കി തോമസ് ഐസക് ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് കെ പി സി സി പ്രസിഡന്റ് എം എം ഹസന്‍ കുറ്റപ്പെടുത്തി. കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാര്‍ട്ടി പരിപാടി പാര്‍ട്ടി തന്നെയാണ് നടത്തേണ്ടതെന്നും അല്ലാതെ സര്‍ക്കാരിന്റെ ചെലവിലല്ലാ നടത്തേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എല്‍ ഡി എഫ് പ്രകടന പത്രികയില്‍ കെ എസ് ആര്‍ ടി സി പെന്‍ഷന്‍ ഏറ്റെടുക്കുമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ പറയുന്നത് കെ എസ് ആര്‍ ടി സിയുടെ ബാധ്യത ഏറ്റെടുക്കാന്‍ കഴിയില്ലെന്നാണ്. സേവന നികുതികളെല്ലാം വര്‍ധിപ്പിച്ച് ജനങ്ങളെ കൂടുതല്‍ ദുരിതത്തിലേക്ക് തള്ളിവിട്ട ബജറ്റ് നിരാശാജനകവും ജനദ്രോഹപരവുമാണ്.
കാര്‍ഷിക മേഖലയ്ക്ക് കടുത്ത അവഗണനയാണ് ബജറ്റില്‍ നേരിടേണ്ടി വന്നത്. കാര്‍ഷികോത്‌ലപന്നങ്ങളുടെ വിലയിടിവ് തടയാനോ പ്രതിസന്ധിയിലായ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനോ ബജറ്റില്‍ ഒരു നിര്‍ദേശവുമില്ല. റബ്ബര്‍, നാളികേരം, നെല്ല്, കാപ്പി, കുരുമുളക് കര്‍ഷകരെല്ലാം പ്രതിസന്ധിയിലാണ്. ഇവയ്‌ക്കൊന്നും തന്നെ ഒരു പാക്കേജും നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല.
ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ റബ്ബറിന് 150 രൂപ സപ്പോര്‍ട്ട് പ്രൈസ് പ്രഖ്യാപിച്ചിരുന്ന കാര്യം ഹസന്‍ ചൂണ്ടിക്കാട്ടി. ബജറ്റില്‍ പഴയ പദ്ധതികള്‍ ആവര്‍ത്തിക്കുകയാണ് ചെയ്യുന്നത്. കിഫ് ബിയില്‍ ഉള്‍പ്പെടുത്തി പദ്ധതികള്‍ പ്രഖ്യാപിക്കുന്നതല്ലാതെ ഒന്നും നടക്കുന്നില്ല. കൂടുതല്‍ കഥകളും കവിതകളും ഉദ്ധരിച്ച് തോമസ് ഐസക്ക് നടത്തിയ ബഡ് ജറ്റ് ഒരു കഥാപ്രസംഗം പോലെയാണ് ജനങ്ങള്‍ക്ക് അനുഭവപ്പെട്ടത്.
ഇന്ധന വില വര്‍ധനവിലെ അധിക നികുതി വേണ്ടെന്ന് വെയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തത് വിലക്കയറ്റം രൂക്ഷമാക്കുമെന്നും ഹസന്‍ കുറ്റപ്പെടുത്തി. ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നില്‍, കെ. നീലകണ്ഠന്‍, അഡ്വ. കെ രാജേന്ദ്രന്‍, എ ഗോവിന്ദന്‍ എന്നിവരും ഹസനൊപ്പമുണ്ടായിരുന്നു.

Keywords: M M Hasan criticized LDF Budget, kasaragod, News, Politics, LDF, KSRTC, Pension, Press meet, Criticism, Budget, Budget meet, Kerala.
Powered by Info News For You

Comments
Post a Comment