ബില്ലെഴുതി വാങ്ങുന്നതില്‍ പ്രതിപക്ഷനേതാവ് തന്നെ കേമന്‍; ടെലിഫോണ്‍, ടിഎ, ഡിഎ, മെഡിക്കല്‍ തുടങ്ങിയ ഇനത്തില്‍ കൈപ്പറ്റിയത് ലക്ഷങ്ങള്‍

തിരുവനന്തപുരം: (www.kvartha.com 05.02.2018) ബില്ലെഴുതി വാങ്ങുന്നതില്‍ കേമന്‍ പ്രതിപക്ഷനേതാവ് തന്നെ. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം മാത്രം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സര്‍ക്കാരില്‍ നിന്ന് വാങ്ങിയത് 14 ലക്ഷത്തിലധികം രൂപയാണ്. ടിഎ, ഡിഎ, ടെലിഫോണ്‍ ബില്‍, മെഡിക്കല്‍ ആനുകൂല്യങ്ങള്‍ ഇനത്തിലാണ് 14.5 ലക്ഷം രൂപ കൈപ്പറ്റിയിരിക്കുന്നത്.

കെ വി അബ്ദുല്‍ ഖാദര്‍ എംഎല്‍എയുടെ ചോദ്യത്തിന് മുഖ്യമന്ത്രി രേഖാമൂലം നല്‍കിയ മറുപടിയിലാണ് പ്രതിപക്ഷ നേതാവിന്റെ ചെലവ് സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.

Kerala, Thiruvananthapuram, News, Ramesh Chennithala, Bill, Opposition Leader, MLA, Chief minister, Chennithala received 14.05 lack for TA, DA etc..

ടിഎ, ഡിഎ ഇനങ്ങളില്‍ 5, 56, 061 രൂപയും വിമാനയാത്രാ ചെലവിനായി 4, 12, 819 രൂപയും ടെലഫോണ്‍ ബില്‍ ഇനത്തില്‍ 3, 91, 872 രൂപയുമാണ് ചെന്നിത്തല വാങ്ങിയത്. മെഡിക്കല്‍ ചെലവിനത്തില്‍ 96, 269 രൂപയടക്കം മൊത്തം 14, 57,021 രൂപയാണ് ഇതുവരെ കൈപ്പറ്റിയിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

keywords: Kerala, Thiruvananthapuram, News, Ramesh Chennithala, Bill, Opposition Leader, MLA, Chief minister, Chennithala received 14.05 lack for TA, DA etc..


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?