പ്രതിഷേധങ്ങള്‍ക്ക് ഫലം കണ്ടു; സണ്‍ഡേ ഫ്രീ കോള്‍ ഓഫര്‍ ബി എസ് എന്‍ എല്‍ പുനഃസ്ഥാപിച്ചു
കൊല്ലം: (www.kvartha.com 04.02.2018) ഒടുവില്‍ പ്രതിഷേധങ്ങള്‍ക്ക് ഫലം കണ്ടു. നിര്‍ത്തിവെച്ച സണ്‍ഡേ ഫ്രീ കോള്‍ ഓഫര്‍ ബി എസ് എന്‍ എല്‍ പുനഃസ്ഥാപിച്ചു. ഇതോടെ ഞായറാഴ്ചകളില്‍ ബി എസ് എന്‍ എല്‍ ലാന്‍ഡ് ഫോണുകളില്‍ നിന്ന് 24 മണിക്കൂറും ഇന്ത്യയിലെ ഏതു നെറ്റ് വര്‍ക്കുകളിലേക്കും സൗജന്യമായി വിളിക്കാവുന്ന ഓഫര്‍ നിലനില്‍ക്കും. മൂന്നു മാസത്തേക്കു കൂടിയാണ് ഓഫര്‍ നീട്ടുന്നതെന്ന് ബിഎസ്എന്‍എല്‍ അധികൃതര്‍ പറഞ്ഞു.
ഫെബ്രുവരി ഒന്നു മുതല്‍ ഞായറാഴ്ചകളിലെ പൂര്‍ണ സമയ സൗജന്യ കോള്‍ സേവനം നിര്‍ത്തണമെന്ന് ബിഎസ്എന്‍എല്‍ സിഎംഡി എല്ലാ സര്‍ക്കിളുകള്‍ക്കും ജനുവരി പകുതിയോടെ നിര്‍ദേശം നല്‍കിയിരുന്നു. ഇതനുസരിച്ചുള്ള ഉത്തരവും ഇറങ്ങിയിരുന്നു. എന്നാല്‍ കേരളമടക്കം എല്ലാ സര്‍ക്കിളുകളും ഈ ഓഫര്‍ പിന്‍വലിക്കുന്നതിലുള്ള അപാകതകള്‍ ചൂണ്ടിക്കാട്ടിയിരുന്നു.
മൊബൈല്‍ ഫോണുകളുടെ വരവോടെ ജനപ്രീതി ഇടിഞ്ഞ ലാന്‍ഡ് ഫോണുകളെ വീണ്ടും സജീവമാക്കുക എന്ന ലക്ഷ്യത്തോടെയാണു 2016ലെ സ്വാതന്ത്ര്യ ദിനത്തില്‍ ഞായറാഴ്ചകളില്‍ പൂര്‍ണ സൗജന്യ കോള്‍ സേവനം ബിഎസ്എന്‍എല്‍ അവതരിപ്പിച്ചത്. ഇതിനൊപ്പം രാത്രികാല സൗജന്യ കോള്‍ സേവനവും ലാന്‍ഡ് ഫോണ്‍ കണക്ഷന്‍, റീകണക്ഷന്‍ എന്നിവയുടെ നടപടി ക്രമങ്ങള്‍ ലഘൂകരിക്കുകയും ചെയ്തതോടെ ലാന്‍ഡ് ഫോണ്‍ സേവനം ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായി.
രാത്രികാല സൗജന്യ കോള്‍ സേവനത്തിന്റെ സമയ പരിധി വെട്ടിക്കുറച്ചതിനു പിന്നാലെയാണു ഞായറാഴ്ചകളിലെ സൗജന്യ കോള്‍ സേവനവും പിന്‍വലിക്കാന്‍ ബിഎസ്എന്‍എല്‍ തീരുമാനമെടുത്തത്. വിവിധ കോണുകളില്‍ നിന്നുള്ള എതിര്‍പ്പു ശക്തമായതോടെ ഓഫര്‍ പിന്‍വലിക്കുന്നതു പ്രാബല്യത്തിലെത്താന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ബിഎസ്എന്‍എല്‍ തീരുമാനം പുനഃപരിശോധിക്കുകയായിരുന്നു.
ഓഫര്‍ പിന്‍വലിച്ചതോടെ പലരും കണക്ഷന്‍ റദ്ദ് ചെയ്തിരുന്നു. രാത്രിയിലുള്ള സൗജന്യ കോള്‍ സമയം ഒന്‍പതുമണി മുതല്‍ രാവിലെ ആറുമണിവരെ എന്നുള്ളത് രാത്രി 10.30 മണി മുതല്‍ രാവിലെ ആറുമണിവരെ ആക്കിയിരുന്നു. ഇതോടെയാണ് പലരും കണക്ഷന്‍ റദ്ദാക്കാന്‍ തീരുമാനിച്ചത്.

Keywords: BSNL restores free call offer, Kollam, News, Technology, BSNL, Trending, Protesters, Kerala, Business.
Powered by Info News For You

Comments
Post a Comment