'മാണിക്യ മലരായ പൂവി'നെതിരെ കേസെടുക്കരുതെന്ന് സുപ്രീംകോടതി വിധി
ന്യൂഡല്‍ഹി: ഒരു അഡാറ് ലവ് സിനിമയുടെ സംവിധായകന്‍ ഒമര്‍ ലുലുവും നടി പ്രിയ വാര്യരും നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്, സിനിമയിലെ 'മാണിക്യ മലരായ പൂവി' ഗാനത്തിനെതിരെ കേസ്സെടുക്കരുതെന്നാണ് ഉത്തരവ്. നിലവില്‍ റജിസ്റ്റര്‍ ചെയ്തിരുന്ന എഫ്‌ഐആറിലെ തുടര്‍ നടപടികള്‍ കോടതി സ്റ്റേ ചെയ്തു. ഇനി ഒരിടത്തും പാട്ടിനതിരെ കേസ്സെടുക്കരുതെന്നും കോടതിയുടെ ഇടക്കാല ഉത്തരവിലുണ്ട് കേസില്‍ കോടതി പിന്നീട് വിശദമായ വാദം കോള്‍ക്കും.ചിത്രത്തിലെ പാട്ട് മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ റജിസ്റ്റര്‍ ചെയ്ത കേസിന് എതിരെയാണ് പ്രിയ വാര്യരും സംവിധായകന്‍ ഒമര്‍ ലുലുവും സുപ്രീം കോടതിയെ സമീപിച്ചത്. ആരോപിച്ച് മുസ്ലിം ഹൈദരാബാദിലെ ഒരു കൂട്ടം ചെറുപ്പക്കാരാണ് തങ്ങളുടെ മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് പരാതി നല്‍കിയത്, പരാതിയില്‍ തെലങ്കാന പൊലീസ് കേസെടുത്തിരുന്നു.്.
ഗാനത്തിന്റെ അര്‍ത്ഥം ഇന്റര്‍നെറ്റില്‍ തിരഞ്ഞതിന് ശേഷമാണ് പരാതി നല്‍കിയതെന്നും, പ്രവാചകനെ കുറിച്ച് പരാമര്‍ശിക്കുന്ന ഗാനത്തിന് അവഹേളിക്കുന്ന തരത്തിലാണ് പശ്ചാത്തലം നല്‍കിയതെന്നുമാണ് ഇവരുടെ ആരോപണം.
Powered by Info News For You
Comments
Post a Comment