അമിത് ഷാ നടത്തിയ അനുനയ ശ്രമങ്ങള്‍ ഫലംകണ്ടു; മുന്നണി വിടില്ലെന്ന് ടി ഡി പി; തങ്ങളുടെ ആവശ്യത്തോട് മുഖംതിരിച്ചാല്‍ പ്രക്ഷോഭം നടത്തും
അമരാവാതി: (www.kvartha.com 04.02.2018) ബജറ്റിലെ അവഗണനയുടെ പേരില്‍ എന്‍ ഡി എ സഖ്യം വിടാനുള്ള തീരുമാനത്തില്‍ നിന്ന് തെലുഗുദേശം പാര്‍ട്ടി പിന്നോട്ട്. ആന്ധ്രാപ്രദേശിന് അര്‍ഹതപ്പെട്ടവ നേടിയെടുക്കാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം തുടരുമെന്ന്് ശാസ്ത്ര സാങ്കേതിക സഹമന്ത്രി വൈ.എസ്.ചൗധരി മാധ്യങ്ങളോട് പറഞ്ഞു. അമരാവതിയില്‍ ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന് ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തങ്ങളുടെ ആവശ്യത്തോട് മുഖംതിരിച്ചാല്‍ പ്രക്ഷോഭം നടത്തുമെന്ന സൂചനയും മന്ത്രി നല്‍കി.
ടി ഡി പി മുന്നണി വിടുകയാണെങ്കില്‍ ദക്ഷിണേന്ത്യയില്‍ തന്നെ ബി ജെ പിക്ക് അത് വലിയ തിരിച്ചടിയായിരിക്കും. സംസ്ഥാനത്തിന് പ്രത്യേക പദവിയോ പ്രത്യേക പാക്കേജോ നല്‍കണമെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുമായുള്ള കൂടിക്കാഴ്ചയില്‍ ചന്ദ്രബാബു നായിഡു ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യം കേന്ദ്രം പരിഗണിക്കാതിരുന്നതാണ് നായിഡുവിനെ ചൊടിപ്പിച്ചത്. പൊളാവരം പദ്ധതി, തലസ്ഥാനമായ അമരാവതിയുടെ നിര്‍മ്മാണം, വിശാഖപട്ടണം മെട്രോ എന്നിവയ്ക്കുള്ള സഹായവും വിശാഖ പട്ടണം റെയില്‍വെ സോണ്‍ രൂപീകരണം, കടപ്പ ജില്ലയില്‍ സ്റ്റീല്‍ പ്ലാന്റ് തുടങ്ങിയ ആവശ്യങ്ങളും ബജറ്റില്‍ തള്ളിയിരുന്നു.
ഇന്ന് യോഗം നടക്കുന്നതിനിടെ മുഖ്യമന്ത്രിയും ടി ഡി പി അദ്ധ്യക്ഷനുമായ ചന്ദ്രബാബു നായിഡുവിനെ ബി ജെ പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ ഫോണില്‍ വിളിച്ചിരുന്നു. കടുത്ത തീരുമാനങ്ങള്‍ തീരുമാനങ്ങള്‍ എടുക്കരുതെന്ന് ഷാ അഭ്യര്‍ത്ഥിച്ചിരുന്നു. ഏത് പ്രശ്‌നങ്ങള്‍ക്കും ചര്‍ച്ചയിലൂടെ പരിഹാരം കാണാമെന്നും അതിനാല്‍ തന്നെ സഖ്യം പിരിയാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു. ഇതോടെയാണ് നായിഡു മുന്നണി വിടാനുള്ള തീരുമാനത്തില്‍നിന്ന് അയഞ്ഞത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: National, News, Budget, Politics, TDP, Leave, NDA, Amit sha. Meeting, Amaravthi, Positive result for amit sha's Comprehensive efforts; TDP won't leave NDA

Powered by Info News For You

Comments
Post a Comment