കേരളത്തില്‍ വരവും ചെലവും തമ്മിലുള്ള അന്തരം വര്‍ധിച്ചു വരുന്നു; സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി രൂക്ഷം, ധനമന്ത്രി
തിരുവനന്തപുരം: (www.kvartha.com 02.02.2018) കഴിഞ്ഞ അഞ്ചുവര്‍ഷമായി കേരളത്തില്‍ വരവും ചെലവും തമ്മിലുള്ള അന്തരം വര്‍ധിച്ചു വരുന്നുവെന്നും സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി രൂക്ഷമെന്നും ധനമന്ത്രി തോമസ് ഐസക്.
വലിയതോതില്‍ ഐജിഎസ്ടി ചോര്‍ച്ച സംഭവിക്കുന്നുവെന്നത് വാസ്തവം. ഇത് തടയുന്നതിനായി ഇ-ഡിക്ലറേഷന്‍ സംവിധാനം നടപ്പാക്കാന്‍ ശ്രമിച്ചെങ്കിലും കേന്ദ്രനിലപാട് അതിനെതിരായെന്നും ധനമന്ത്രി പറഞ്ഞു. ബജറ്റ് അവതരണവേളയിലാണ് മന്ത്രിയുടെ അഭിപ്രായ പ്രകടനം.
പിരിച്ച നികുതിയില്‍ വിതരണം ചെയ്യാതെ കേന്ദ്രസര്‍ക്കാരിന്റെ പക്കല്‍ അവശേഷിക്കുന്നത് 1.35 ലക്ഷം കോടി. ഈ പണം കിട്ടാത്തതിന്റെ തിരിച്ചടിയേല്‍ക്കുന്നത് കേരളം പോലുള്ള സംസ്ഥാനങ്ങള്‍ക്കാണെന്നും ധനമന്ത്രി പറഞ്ഞു. പെട്രോളിനുമേലുള്ള വില്‍പന നികുതിയിലും രജിസ്‌ട്രേഷനിലും സ്റ്റാമ്പ് ഡ്യൂട്ടിയിലും വളര്‍ച്ച മന്ദഗതിയിലാണെന്നും ധനമന്ത്രി അറിയിച്ചു.
ജിഎസ്ടി ഭരണസംവിധാനം ഇതുവരെ പ്രാവര്‍ത്തികമായിട്ടില്ലെന്ന് അദ്ദേഹം വിമര്‍ശിക്കുകയും ചെയ്തു. ഇത് നികുതിപിരിവിനെ ബാധിച്ചു. കേന്ദ്രം ഈ നികുതിപിരിവിന്റെ വിഹിതം യഥാസമയം കൈമാറുന്നില്ല. ജിഎസ്ടിയുടെ നേട്ടം കോര്‍പറേറ്റുകള്‍ക്കാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആകെ റവന്യൂ വരുമാനത്തിന്റെ വളര്‍ച്ച 7.7 ശതമാനം മാത്രമെന്നും ഐസക് വ്യക്തമാക്കി. നവംബര്‍ വരെയുള്ള നികുതിപിരിവിലും ഇടിവ്. ജിഎസ്ടി ഭരണസംവിധാനം ഇതുവരെ പ്രാവര്‍ത്തികമാകാത്തതാണ് കാരണം. ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാരിനെന്നും ധനമന്ത്രി വിമര്‍ശിച്ചു.

Keywords: Thomas Isaac about economic crises in state, Thiruvananthapuram, News, GST, Economic Crisis, Criticism, Business, Budget, Budget meet, Kerala.
Powered by Info News For You

Comments
Post a Comment