ഹോട്ടലിലെ കുളിമുറിയില്‍ വസ്ത്രം മാറുന്ന പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ പകര്‍ത്തിയ യുവവ്യവസായിയെ പോലീസ് കയ്യോടെ പൊക്കി

ന്യൂഡല്‍ഹി: (www.kvartha.com 23.02.2018) ഹോട്ടലിലെ കുളിമുറിയില്‍ വസ്ത്രം മാറുന്ന പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ പകര്‍ത്തിയതിന് യുവവ്യവസായിയെ പോലീസ് കയ്യോടെ പൊക്കി. ചെന്നൈ സ്വദേശിയായ ഇരുപത്തിയൊമ്പതുകാരന്‍ ദീപക് ബോറയാണ് ഡെല്‍ഹിയില്‍ പോലീസിന്റെ പിടിയിലായത്. പടിഞ്ഞാറന്‍ ഡെല്‍ഹിയിലെ കീര്‍ത്തി നഗര്‍ ജാഗിര്‍ ഹോട്ടലില്‍ ബുധനാഴ്ചയാണ് സംഭവം.

റാഞ്ചി സ്വദേശിയായ കോളജ് വിദ്യാര്‍ത്ഥിനിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കോളജില്‍ നിന്നും വിനോദയാത്രയുടെ ഭാഗമായി 140 വിദ്യാര്‍ത്ഥികളും അധ്യാപകരും അടങ്ങുന്ന സംഘം ഹോട്ടലില്‍ മുറിയെടുത്തിരുന്നു. ഇതേ ഹോട്ടലിലെ മറ്റൊരു മുറിയില്‍ രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം ദീപക്കും താമസിച്ചിരുന്നു. പരാതിക്കാരിയായ പെണ്‍കുട്ടി ബധനാഴ്ച രാവിലെ കുളിക്കാന്‍ കയറിയപ്പോള്‍ കുളിമുറിയിലെ വെന്റിലേഷനിലൂടെ ഒരാള്‍ മാറുന്നത് ശ്രദ്ധയില്‍ പെട്ടു.

Chennai-based businessman has been arrested in Delhi for filming a girl student taking a shower in Delhi, New Delhi, News, Hotel, Business Man, Arrest, Police, Girl students, Complaint, National

ഇയാളുടെ കൈവശം മൊബൈല്‍ ഫോണും കണ്ടതോടെ പെണ്‍കുട്ടി ഉച്ചത്തില്‍ ബഹളം വച്ച് സുഹൃത്തുക്കളേയും അധ്യാപകരേയും വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഹോട്ടല്‍ അധികൃതര്‍ പോലീസില്‍ വിളിച്ച് വിവരം അറിയിച്ചതോടെ സ്ഥലത്തെത്തി ദീപക്കിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇയാളില്‍ നിന്ന് പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മൊബൈല്‍ ഫോണും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇത് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

Keywords: Chennai-based businessman has been arrested in Delhi for filming a girl student taking a shower in Delhi, New Delhi, News, Hotel, Business Man, Arrest, Police, Girl students, Complaint, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?