ലൈംഗികാരോപണക്കേസ്; സി പി എം മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ശശി കുറ്റവിമുക്തന്‍
കണ്ണൂര്‍: (www.kvartha.com 24.02.2018) ലൈംഗികാരോപണക്കേസില്‍ സി.പി.എം മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ശശിയെ കുറ്റവിമുക്തനാക്കി. ശശിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാരഹിതമാണെന്ന് കോടതി വിധിച്ചു. ഹോസ്ദുര്‍ഗ് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ശശിയെ കുറ്റവിമുക്തനാക്കിയത്.
കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തിന്റെ പേരിൽ സിപിഎം പ്രതിക്കൂട്ടിൽ നിൽക്കുമ്പോൾ ഒരു കാലത്ത് കണ്ണൂർ നേതൃത്വത്തെ പിടിച്ചുലച്ച മറ്റൊരു കേസിനാണ് പരിസമാപ്തി ആയിരിക്കുന്നത്. സിപിഎമ്മിനെ ഒരുകാലത്ത് ഏറ്റവും കൂടുതൽ വേട്ടയാടിയ കണ്ണൂരിലെ ലൈംഗികാരോപണ കേസിലാണ് മുൻ ജില്ലാ സെക്രട്ടറി പി ശശിയെ കോടതി കുറ്റവിമുക്തനാക്കിയിരിക്കുന്നത്.
പി. ശശി തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്യുകയോ മറ്റേതെങ്കിലും വിധത്തില്‍ ലൈംഗികമായി ഉപദ്രവിക്കുകയോ ചെയ്തിട്ടില്ലെന്ന് പരാതിക്കാരിയായ യുവതി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കോടതിയുടെ നടപടി.
ഡി.വൈ.എഫ്.ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുടെ ഭാര്യയെ പാലായി പ്രകൃതി ചികിത്സാ കേന്ദ്രത്തില്‍ വച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു ശശിക്കെതിരായ കേസ്. ക്രൈം വാരികയുടെ എഡിറ്റര്‍ ടി.പി നന്ദകുമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പോലീസ് കേസ് എടുത്തത്. വിശദമായ അന്വേഷണത്തില്‍ പരാതി അടിസ്ഥാനരഹിതമാണെന്ന് ചൂണ്ടിക്കാട്ടി അന്വേഷണ ഉദ്യോഗസ്ഥനായ എസ്‌ഐ ടി.എന്‍ സജീവ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ട് പ്രകാരമാണ് ശശിയെ കുറ്റവിമുക്തനാക്കിയത്.
കേസന്വേഷണത്തിലും സാക്ഷിമൊഴികളിലും പാലായി പ്രകൃതി ചികിത്സാ കേന്ദ്രത്തില്‍ അത്തരമൊരു സംഭവം നടന്നതായി കണ്ടെത്താന്‍ കഴിഞ്ഞില്ല. താന്‍ ഇരയായ സ്ത്രീയെ കാണുകയോ ബന്ധപ്പെടുകയോ ചെയ്തിട്ടില്ലെന്ന് ക്രൈം നന്ദകുമാര്‍ വ്യക്തമാക്കി. ഇയാള്‍ക്ക് പി.ശശിയോടും സി.പി.എം നേതാക്കളുമായും നല്ല ബന്ധമല്ല ഉള്ളത്. മാധ്യമശ്രദ്ധ ലഭിക്കുന്നതിന് വേണ്ടിയാണ് നന്ദകുമാറിന്റെ ശ്രമമെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേസ് തള്ളുന്നതായും കോടതി വ്യക്തമാക്കി.
അതേസമയം തങ്ങള്‍ക്ക് പരാതിയില്ലെന്നും ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ഇരയായ സ്ത്രീയും ഭര്‍ത്താവും വ്യക്തമാക്കി. പരാതി വ്യാജമാണെന്നും ഇരയ്ക്ക് പരാതിയില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കുകയും ചെയ്ത സാഹചര്യത്തില്‍ ഇരയെ കോടതി മുന്‍പാകെ വിളിച്ചു വരുത്തുന്നത് നിയമത്തിന്റെ ദുരുപയോഗമാകും എന്നതിനാല്‍ അന്വേഷണ റിപ്പോര്‍ട്ട് അംഗീകരിച്ച് പരാതി തള്ളുകയാണെന്നും കോടതി വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: P Sasi was acquitted in immoral abuse case, Kannur, News, Politics, Trending, Court, Complaint, Police, Case, Kerala.

Powered by Info News For You

Comments
Post a Comment