തോക്കിന്റെ ഭാഷ മാത്രം അറിയുന്നവര്‍ക്ക് തോക്ക് കൊണ്ട് തന്നെ മറുപടി നല്‍കും; ഏറ്റുമുട്ടലിന് യോഗി ആദിത്യനാഥിന്റെ വിശദീകരണം
ലക്‌നൗ: (www.kvartha.com 09.02.2018) തോക്കിന്റെ ഭാഷ മാത്രം അറിയുന്നവര്‍ക്ക് തോക്ക് കൊണ്ട് തന്നെ മറുപടി നല്‍കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉത്തര്‍പ്രദേശില്‍ വര്‍ധിച്ചു വരുന്ന ഏറ്റുമുട്ടലുകളുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങള്‍ രൂക്ഷമായിരിക്കെയാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. ഗോരഖ്പൂരിലെ ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് എല്ലാവര്‍ക്കും സുരക്ഷിതത്വം ഉറപ്പാക്കും. എന്നാല്‍ തോക്കിന്റെ ഭാഷയറിയാവുന്നവര്‍ക്ക് അതേഭാഷയില്‍ തന്നെയായിരിക്കും മറുപടി നല്‍കുക. സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന ആളുകളെ നേരിടാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും, ജനങ്ങള്‍ക്ക് ഒരുതരത്തിലുള്ള ആശങ്കയുടെയും ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വര്‍ഷം യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് ശേഷം സംസ്ഥാനത്ത് ഏറ്റുമുട്ടലും കൊലപാതകങ്ങളും കൂടിവരികയാണ്. ഇതിനെതിരെ രൂക്ഷവിമര്‍ശനം ഉയരുന്ന സാഹചര്യത്തിലാണ് യോഗിയുടെ വിശദീകരണം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Lucknow, National, News, Yogi Adityanath, Politics, Those who believe in gun, should be answered with gun: Yogi Adityanath.

Powered by Info News For You

Comments
Post a Comment