താനും രജനികാന്തും വഴിപിരിയും; ആശയങ്ങള്‍ ഒന്നാണെങ്കിലും വഴി രണ്ടാണെന്ന് കമല്‍ ഹാസന്റെ തുറന്നുപറച്ചില്‍

ചെന്നൈ: (www.kvartha.com 09.02.2018) താനും രജനികാന്തും വഴിപിരിയും, ആശയങ്ങള്‍ ഒന്നാണെങ്കിലും വഴി രണ്ടാണെന്ന് നടന്‍ കമല്‍ ഹാസന്റെ തുറന്നുപറച്ചില്‍. തമിഴ് പത്രത്തിലെ കോളത്തിലൂടെയാണ് കമല്‍ ഹാസന്‍ ആരോധകരോടായി ഇക്കാര്യം പങ്കുവെച്ചത്.

തമിഴ് രാഷ്ട്രീയത്തില്‍ ഏവരും ഉറ്റുനോക്കുന്ന വിഷയമാണ് രജനീകാന്ത് - കമല്‍ഹാസന്‍ ഒത്തുചേരല്‍. ഇരുവരും രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയും പാര്‍ട്ടി പ്രഖ്യാപനം നടത്തുകയും ചെയ്‌തെങ്കിലും തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ഏപ്രില്‍ വരെ സമയം എടുത്തിരിക്കുകയാണ്. ഇതിനിടയില്‍ ഇരുവരും ഒന്നിച്ചാകും പ്രവര്‍ത്തിക്കുകയെന്നരീതിയില്‍ വാര്‍ത്തകള്‍ വന്നിരുന്നുവെങ്കിലും അതുണ്ടാകില്ലെന്നാണ് കമലിന്റെ തുറന്നുപറച്ചിലോടെ വ്യക്തമായിരിക്കുന്നത്.

Kamal Haasan hints at tie-up with Rajinikanth for Tamil Nadu polls, Chennai, News, Politics, Cinema, Entertainment, Actor, National, Trending

ഇരുവരുടെയും ആശയങ്ങള്‍ ഒന്നാണെങ്കിലും വഴി രണ്ടാണ്. അതു കൂടുതല്‍ വിയോജിപ്പുകള്‍ക്കായിരിക്കും ഭാവിയില്‍ വഴിവയ്ക്കുക. യോജിക്കണോ വേണ്ടയോ എന്ന് കാലം മറുപടി തരേണ്ട വിഷയമാണ്. സിനിമയ്ക്കു പുറത്ത് കടുത്ത സൗഹൃദമുള്ളവരാണ് ഞങ്ങള്‍ ഇരുവരും. വ്യത്യസ്തമായ വഴിയിലൂടെ സഞ്ചരിക്കാനാണ് തീരുമാനിക്കുകയെങ്കിലും അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ച് സാധാരണക്കാരന് മികച്ച ജീവിതം ഒരുക്കുക തന്നെയാകും ഞങ്ങള്‍ ഇരുവരുടെയും ലക്ഷ്യമെന്നും കമല്‍ഹാസന്‍ പറയുന്നു. അതുപോലെ തങ്ങളുടെ ആശയവുമായി ഒത്തുപോകുന്ന മറ്റു പാര്‍ട്ടികളിലെ അണികള്‍ക്കും തന്റെ പുതിയ സംരംഭത്തിലേക്ക് കമല്‍ സ്വാഗതം ചെയ്തിട്ടുണ്ട്.

അതേസമയം ഇരുവരുടെയും ഒത്തുചേരലിനെക്കുറിച്ച് രജനീകാന്ത് ഇതുവരെയും ഒരഭിപ്രായവും വ്യക്തമാക്കിയിട്ടില്ല. പകരം തമിഴ്‌നാട്ടിലെ നിലവിലെ 'സിസ്റ്റം' ശരിയല്ലെന്നും അടിമുടി മാറേണ്ടതുണ്ടെന്നും ഒരു അഭിമുഖത്തില്‍ രജനി വ്യക്തമാക്കി. അത് ഏതുവിധത്തിലുള്ള മാറ്റമായിരിക്കണമെന്നതിനെ കുറിച്ചുള്ള ആലോചനയിലാണ് താനെന്നും രജനി പറഞ്ഞു.

തികഞ്ഞ ആത്മീയ വാദിയായ രജനീകാന്തും നിരീശ്വരവാദിയായ കമല്‍ഹാസനും എങ്ങനെ യോജിച്ചു പ്രവര്‍ത്തിക്കുമെന്ന് ആദ്യം മുതല്‍ തന്നെ ഉയരുന്ന ചോദ്യമാണ്. എന്തിനെയും സമാധാനമായി നേരിടുന്ന ആളാണ് രജനീകാന്ത്. എന്നാല്‍, ഏതു വിഷയത്തിലും കമല്‍ ശക്തമായി ഇടപെടും. ഉടന്‍ റിസല്‍ട്ട് എന്നതാണ് കമലിന്റെ വഴി. ഇരുവരും തങ്ങളുടെ പാര്‍ട്ടിയുടെ പേര് ഏപ്രിലില്‍ പ്രഖ്യാപിക്കുമെന്നും പൊതുജനത്തിന്റെ പ്രശ്‌നങ്ങളെക്കുറിച്ച് കൂടുതലറിയാന്‍ യാത്ര നടത്തുമെന്നും അറിയിച്ചിരിക്കുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kamal Haasan hints at tie-up with Rajinikanth for Tamil Nadu polls, Chennai, News, Politics, Cinema, Entertainment, Actor, National, Trending.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?