മഅ്ദനിയുടെ ജീവന്‍ രക്ഷിക്കണം; കെ സി വേണുഗോപാല്‍ എം പിയുടെ ഓഫീസിന് മുന്നില്‍ വിദ്യാര്‍ത്ഥികള്‍ ഉപവസിച്ചു

ആലപ്പുഴ: (www.kvartha.com 25.02.2018) അവകാശ നിഷേധത്തിന്റെ മഞ്ഞുകാലമാണ് മഅ്ദനി അനുഭവിക്കുന്നതെന്നും തടവറയിലും പുറത്തും മഅ്ദനിയോളം പൗരാവകാശം നിഷേധിക്കപ്പെട്ട വ്യക്തി ഇന്ത്യന്‍ സ്വതന്ത്യസമരചരിത്രത്തില്‍ പോലുമുണ്ടാവില്ലെന്നും പ്രമുഖ രാഷ്ട്രീയ സാമൂഹ്യ നിരീക്ഷകന്‍ സുരേന്ദ്ര ബാബു അഭിപ്രായപ്പെട്ടു. പി ഡി പി ചെയര്‍മാന്‍ അബ്ദുല്‍ നാസിര്‍ മഅ്ദനിയുടെ ആരോഗ്യസ്ഥിതി അനുദിനം വഷളാവുന്ന സാഹചര്യത്തില്‍ മഅ്ദനിയുടെ ജീവന്‍ രക്ഷിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കര്‍ണാടക കോണ്‍ഗ്രസിന്റെ മുഖ്യചുമതലയുള്ള കെ സി വേണുഗോപാല്‍ എം പി യുടെ ആലപ്പുഴയിലെ ഓഫീസിന് മുന്നില്‍ വിദ്യാര്‍ത്ഥികളുടെ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോടതിയില്‍ നിന്ന് നിരന്തരം വിമര്‍ശനം ഏല്‍ക്കേണ്ടി വന്നിട്ടും കര്‍ണാടക സര്‍ക്കാര്‍ മഅ്ദനിയോട് നീതി നിഷേധം തുടരുകയാണ്. കെ സി വേണുഗോപല്‍ എം പിക്ക് ഇക്കാര്യത്തില്‍ ഫലപ്രദവും പ്രയോജനകരമായ ഇടപെടല്‍ നടത്താന്‍ സാധിക്കും. അക്കാര്യത്തില്‍ നിഷ്‌കളങ്കമായ ഇടപെടല്‍ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എസ് ഡി കോളജില്‍ നിന്ന് പ്രകടനമായെത്തിയാണ് വിദ്യാര്‍ത്ഥികള്‍ പഴയ വീട് ജംഗഷനിലുള്ള കെ സി വേണുഗോപാലിന് മുന്നില്‍ ഉപവസിച്ചത്. ഐഎസ്എഫ് സംസ്ഥാന പ്രസിഡണ്ട് നിഥിന്‍ ജി നെടുമ്പിനാല്‍ അധ്യക്ഷത വഹിച്ചു. പി ഡി പി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ് ആമുഖ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അന്‍സാരി ആലപ്പുഴ വിദ്യാര്‍ത്ഥി നേതാക്കള്‍ക്ക് ഹാരമണിയിച്ചു. പിഎം എസ് ആറ്റക്കോയ തങ്ങള്‍, അജ് വ സംസ്ഥാന സെക്രട്ടറി അഡ്വ. നജീബ്, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് മോന്‍സി മാവേലിക്കര, ഹസന്‍ പൈങ്ങാമഠം ഐ എന്‍ എല്‍ ജില്ലാ പ്രസിഡന്റ്, മുഹമ്മദലി, ഐഎസ്എഫ് ഭാരവാഹികളായ മാഹിന്‍ തേവരുപാറ, ഉസ്മാന്‍ കാച്ചടി, നാസിഫ് ചാവക്കാട്, റാഷിം ആദിക്കാട്ടുകുളങ്ങര, ജസീല്‍ മലപ്പുറം, സുഹൈല്‍, മുഹമ്മദ് സുഹൈല്‍, സിയാദ് ഐക്കരപ്പടി, മുഹമ്മദ് വഫ തുടങ്ങിയവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Alappuzha, Office, Strike, Protest, Students, Madani's issue; Student Strike in front of K.C Venugopal MP's Office
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?