തോമസ് ഐസക്കിന്റെ 'സ്ത്രീ പക്ഷ ബജറ്റ് ' ഇങ്ങനെയും

തിരുവനന്തപുരം: (www.kvartha.com 02.02.2018) ഇത്തവണ ബജറ്റില്‍ എഴുത്തുകാരികളുടെ വരികള്‍: അവര്‍ക്ക് നന്മ നേര്‍ന്ന് ധനമന്ത്രി. ബജറ്റ് പ്രസംഗ ശേഷം ഫേസ് ബുക്കില്‍ ഇട്ട പോസ്റ്റിലാണ് ഡോ.തോമസ് ഐസക്കിന്റെ ആശംസ.

പോസ്റ്റിന്റെ പൂര്‍ണരൂപം:

ഇത്തവണ എഴുത്തുകാരികളുടെ വരികളാണ് ബജറ്റില്‍ ചേര്‍ക്കാന്‍ തീരുമാനിച്ചത്. വിവിധ വിഷയങ്ങള്‍ക്ക് ചേരുന്ന വരികള്‍ തിരഞ്ഞു ചെന്നപ്പോള്‍ എന്‍ പി സ്‌നേഹ എന്ന കൊച്ചുമിടുക്കിയുടെ ഒരു കവിത ശ്രദ്ധയില്‍പ്പെട്ടു. അടുക്കള എന്ന വിഷയത്തെക്കുറിച്ചെഴുതിയ ശക്തമായ പന്ത്രണ്ടു വരികള്‍. അടുക്കളയില്‍ സ്ത്രീയെടുക്കുന്ന കാണാപ്പണിയെ കൃത്യമായി കുറിച്ചിടാന്‍ സ്‌നേഹയ്ക്കു കഴിഞ്ഞു. ഹൈസ്‌ക്കൂള്‍ ക്ലാസില്‍ പഠിക്കുമ്പോഴാണ് സ്‌നേഹ ഈ വരികളെഴുതിയത്.

Thomas Isaac facebook post about Budget, Thiruvananthapuram, News, Politics, Facebook, Poster, Budget, Budget meet, Teacher, Kerala

പുലാപ്പറ്റ എം എന്‍ കെ എം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയാണ് ഇപ്പോള്‍ സ്‌നേഹ. പുലാപ്പറ്റ സ്വദേശികളായ പ്രദീപിന്റെയും ഷീബയുടെയും മകളാണ് സ്‌നേഹ. പ്രദീപ് കോണ്‍ട്രാക്ടറും ഷീബ അധ്യാപികയുമാണ്. മലയാളത്തിലെ കരുത്തുറ്റ എഴുത്തുകാരികളിലൊരാളായി സ്‌നേഹ വളരട്ടെ എന്ന് ആശംസിക്കുന്നു.

Keywords: Thomas Isaac facebook post about Budget, Thiruvananthapuram, News, Politics, Facebook, Poster, Budget, Budget meet, Teacher, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?