ജോലിക്കാരിയെ ക്രൂരമായി പീഡിപ്പിച്ചുകൊന്ന മാതാവിനും മകള്‍ക്കും ജയില്‍ ശിക്ഷ

ദുബൈ: (www.kvartha.com 03.02.2018) വീട്ടുജോലിക്കാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ മാതാവിനും മകള്‍ക്കും ഒന്നര വര്‍ഷം ജയില്‍ ശിക്ഷ. ജിസിസി പൗരകളാണ് കുറ്റവാളികള്‍. ഗൃഹനാഥന് 3000 ദിര്‍ഹം പിഴയും ശിക്ഷയായി വിധിച്ചു. ശിക്ഷാകാലാവധി പൂര്‍ത്തിയായാല്‍ നാടുകടത്താനും ഉത്തരവുണ്ട്.

കല്‍ബ ക്രിമിനല്‍ കോടതിയാണ് കേസിന്റെ വാദം കേട്ടത്. ഒന്നര വര്‍ഷമായി വിചാരണ തുടര്‍ന്ന കേസില്‍ വിധി പറഞ്ഞത് ജഡ്ജ് ഡോ ഒമര്‍ അല്‍ കഹുല്‍ ആണ്. കൊല്ലപ്പെട്ട വീട്ടുജോലിക്കാരിയുടെ കുടുംബം പ്രതികളില്‍ നിന്നും ദിയാധനം സ്വീകരിച്ചിരുന്നു.

Gulf, Maid, Murder

തന്റെ വീട്ടുജോലിക്കാരി രോഗാവസ്ഥയിലാണെന്നും ആംബുലന്‍സിന്റെ സേവനം വേണമെന്നുമാവശ്യപ്പെട്ട് സ്‌പോണ്‍സറാണ് പോലീസ് കണ്‍ ട്രോള്‍ റൂമിലേയ്ക്ക് വിളിച്ചത്. ആംബുലന്‍സ് എത്തുമ്പോഴേക്കും വീട്ടുജോലിക്കാരി മരിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് ഞെട്ടിക്കുന്ന പീഡനം പുറത്തുവന്നത്. മൃതദേഹത്തില്‍ നിരവധി മുറിവുകളും പാടുകളുമുണ്ടായിരുന്നു.

ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചില്ല. പോലീസ് കൂടുതല്‍ അന്വേഷണവുമായി മുന്നോട്ടുപോയി. രണ്ട് വര്‍ഷത്തിനിടയില്‍ എട്ടാമത്തെ വീട്ടുജോലിക്കാരിയാണ് കൊല്ലപ്പെട്ടതെന്ന വിവരം കേസില്‍ സുപ്രധാനമായി. ഈ ജോലിക്കാരില്‍ പലരും ക്രൂര പീഡനങ്ങള്‍ താങ്ങാനാകാതെ വീട്ടില്‍ നിന്നും കടന്നുകളയുകയായിരുന്നു. തെളിവുകള്‍ എതിരാണെന്ന് ബോധ്യമായതോടെ പ്രതികള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )


SUMMARY: The wife denied knowledge of the maid's death and claimed that the latter was acting strangely lately.

Keywords: Gulf, Maid, Murder


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?