പാര്‍ട്ടി ഗ്രാമത്തില്‍ നിന്നും മെഡി സിറ്റിക്കായി അഞ്ചേക്കറോളം വരുന്ന സ്ഥലത്ത് കുന്നിടിച്ച് മണ്ണ് കടത്തുന്നു; തീരദേശ റോഡിന് വേണ്ടി മണ്ണെടുക്കുന്നതായി രേഖയുണ്ടാക്കി മണ്ണ് കടത്തുന്നത് ഇന്റര്‍നാഷണല്‍ ഓഡിറ്റോറിയം സ്ഥലം നിരപ്പാക്കാന്‍

തൃക്കരിപ്പൂര്‍: (www.kasargodvartha.com 26.02.2018) പാര്‍ട്ടി ഗ്രാമമായ പിലിക്കോട് പഞ്ചായത്തിലെ പൊള്ളപ്പൊയലില്‍ ആരംഭിക്കുമെന്ന് പറയുന്ന മെഡി സിറ്റിക്കായി ഏറ്റെടുത്ത അഞ്ചേക്കറോളം വരുന്ന സ്ഥലത്ത് നിന്ന് കുന്നിടിച്ച് മണ്ണ് കടത്തുന്നതിനെതിരെ പ്രദേശവാസികളില്‍ നിന്നും ശക്തമായ പ്രതിഷേധം ഉയരുന്നു. പാര്‍ട്ടി നേതൃത്വത്തിന്റെ അറിവോടെയാണ് കുന്നിടിച്ച് മണ്ണ് കടത്തുന്നതെന്നാണ് ആക്ഷേപം.

വലിയപറമ്പിലെ തീരദേശ റോഡിന് വേണ്ടി മണ്ണെടുക്കുന്നുവെന്ന് രേഖയുണ്ടാക്കിയാണ് കുന്നിടിച്ച് മണ്ണ് കടത്തുന്നത്. എന്നാല്‍ മണ്ണ് മുഴുവന്‍ പോകുന്നത് ആയിറ്റിയില്‍ നിര്‍മിക്കുന്ന ഇന്റര്‍നാഷണല്‍ ഓഡിറ്റോറിയത്തിന്റെ സ്ഥലം നിരപ്പാക്കാനാണെന്നാണ് ആക്ഷേപമുയര്‍ന്നിരിക്കുന്നത്. 500 കാറുകള്‍ പാര്‍ക്ക് ചെയ്യാനുതകുന്ന രീതിയിലാണ് ആയിറ്റിയില്‍ ഇന്റര്‍നാഷണല്‍ ഓഡിറ്റോറിയം നിര്‍മിക്കുന്നത്. ചെറുവത്തൂരിലെ ഒരു ഡോക്ടറും തൃക്കരിപ്പൂരിലെ മറ്റൊരു ഡോക്ടറും പടന്നയിലെ ഒരു ഗള്‍ഫ് വ്യാപാരിയും ചേര്‍ന്നാണ് മെഡി സിറ്റി നിര്‍മിക്കുന്നതിനായി പിലിക്കോട് പൊള്ളപ്പൊയിലില്‍ അഞ്ചേക്കര്‍ സ്ഥലം ഏറ്റെടുത്തത്.

നിക്ഷേപകരെ ചേര്‍ത്ത് മെഡി സിറ്റി നിര്‍മിക്കാനാണ് പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ഇടുങ്ങിയ റോഡ് സഞ്ചാരമുള്ള സ്ഥലത്ത് മെഡിസിറ്റിക്ക് ഷെയര്‍ നല്‍കാന്‍ ആളെ കിട്ടിയിരുന്നില്ല. നേരത്തെ ഇവിടെ നിന്നും മണ്ണെടുക്കാനുള്ള നീക്കമുണ്ടായെങ്കിലും നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് നടന്നിരുന്നില്ല. ഇതിനിടയിലാണ് വരുമെന്ന് പ്രതീക്ഷയില്ലാത്ത മെഡിസിറ്റി നിര്‍മിക്കാനാണെന്ന് പറഞ്ഞ് ഇവിടെ നിന്നും വന്‍ തോതില്‍ മണ്ണ് കടത്തുന്നത്. റവന്യൂ വകുപ്പിന്റെ ഒത്താശയും ഇതിനുണ്ടെന്നാണ് ആക്ഷേപം.

ഒരു ദിവസം തന്നെ 30 ഉം 40 ഉം ലോഡ് മണ്ണാണ് ഇവിടെ നിന്നും കടത്തിക്കൊണ്ടു പോകുന്നത്. ഏതാനും ദിവസം മുമ്പാണ് കുന്നിടിച്ചുള്ള മണ്ണെടുപ്പ് ഇവിടെ നിന്നും ആരംഭിച്ചിരിക്കുന്നത്.

Keywords: Kasaragod, Kerala, news, Trikaripur, Sand, Top-Headlines, Soil mining in Party village for Medi city, Protest
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?