വിയോജിപ്പുകളെ ഭയക്കുന്ന സംഘ്പരിവാര്‍; ആശയങ്ങളെ ആയുധം കൊണ്ട് കീഴടക്കാനാവില്ല

നിഷ്ത്തര്‍ മുഹമ്മദ്

(www.kvartha.com 10.02.2018) ഫാസിസവും സവര്‍ണ്ണതയും അരങ്ങില്‍ ഉറഞ്ഞുതുള്ളുമ്പോഴും ഭാരതത്തിന്റെ ഭരണച്ചെങ്കോലേന്തുന്നവരുടെയും മറ്റു പലരുടെയും അപ്രിയത്തിന് പാത്രമാവാതിരിക്കാന്‍ നിശബ്ധരായിരിക്കുന്നവരുണ്ട്. ജര്‍മ്മനിയില്‍ ഫാസിസം അതിന്റെ കരാളരൂപം പൂണ്ട് സംഹാരതാണ്ഡവമാടുന്ന കാലത്ത് മാര്‍ട്ടിന്‍ നിയോ മെല്ലര്‍ കുറിച്ച വരികള്‍ ഈ സമകാലീന ഇന്ത്യന്‍ സാഹചര്യത്തില്‍ തീര്‍ച്ചയായും ഓര്‍മ്മിക്കപ്പെടണം.
'ആദ്യം അവര്‍ സോഷ്യലിസ്റ്റുകളെ തേടിവന്നു; ഞാന്‍ ശബ്ദിച്ചില്ല, കാരണം ഞാനൊരു സോഷ്യലിസ്റ്റായിരുന്നില്ല
പിന്നീടവര്‍ ട്രേഡ് യൂണിയനിസ്റ്റുകളെ തേടിവന്നു; ഞാന്‍ ശബ്ദിച്ചില്ല, കാരണം ഞാനൊരു ട്രേഡ് യൂണിയനിസ്റ്റായിരുന്നില്ല
പിന്നീടവര്‍ ജൂതന്മാരെ തേടി വന്നു; ഞാന്‍ ശബ്ദിച്ചില്ല, കാരണം ഞാനൊരു ജൂതനായിരുന്നില്ല
അവസാനം അവര്‍ എന്നെ തേടി വന്നു; അപ്പോള്‍ എനിക്കുവേണ്ടി ശബ്ദിക്കാന്‍ ആരുമുണ്ടായിരുന്നില്ല'

അസഹിഷ്ണുതയുടെ അനുരണനങ്ങളാല്‍ അഭിനവഭാരതം പ്രകമ്പനം കൊണ്ടപ്പോഴും സാഹിത്യകാരന്മാരും പൊതു രംഗത്തു പ്രവര്‍ത്തിക്കുന്നവരുമുള്‍പ്പടെ പലരും വായ തുറന്നില്ല. എന്നാല്‍ ഒഴുക്കിനൊത്ത് നീങ്ങുന്നത് ചത്ത മത്സ്യങ്ങളാണെന്ന തിരി്ച്ചറിവില്‍ ഒഴുക്കിനെതിരെ നീന്തിയവരുമുണ്ടായിരുന്നു. അവര്‍ സത്യങ്ങള്‍ വിളിച്ചു പറഞ്ഞു. അനീതിക്കെതിരെ തൂലിക ചലിപ്പിച്ചു, അങ്ങേയറ്റത്തെ വരേണ്യ ബോധത്തില്‍ ന്യനപക്ഷങ്ങളെ അരികുവത്കരിക്കുന്ന ഭരണവര്‍ഗത്തിനെതിരെ പ്രതികരിച്ചു, ബീഫ് കൊലകള്‍ക്കും ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കുമെതിരെ ഉച്ചത്തില്‍ ശബ്ദിച്ചു, കലാപങ്ങളിലൂടെ ന്യൂനപക്ഷങ്ങളെയും ദലിതുകളെയും നിര്‍ദ്ദയം ആക്രമിക്കുന്ന സംഘ്പരിവാറിനെതിരെ പ്രതിരോധത്തിന്റെ പടഘോഷണം മുഴക്കി, ആയുധം കൊണ്ടല്ല, ആശയങ്ങള്‍ കൊണ്ട്, കനലെരിയുന്ന ചിന്തകള്‍ കൊണ്ട്. പുരസ്‌കാരങ്ങളും പദവികളും തിരിച്ചുനല്‍കിയും പ്രതിഷേധിച്ചു.

Article, India, Kerala, RSS, Communalism, Fascism, Intolerence, Sang Parivar, Freedom Of Expression, Public Issues, Kureepuzha Sreekur, Gauri Lankesh, Literature, History, Sang Parivar Fear Disagreements; Can't Defeat Ideas With Weapons

ചോദ്യങ്ങളെയും പ്രതിശബ്ദങ്ങളെയും ഫാസിസം ഭയപ്പെടുന്നു. എഴുത്തിനെയും പ്രസംഗത്തെയും സര്‍ഗാത്മകതയെയും ഫാസിസ്റ്റുകള്‍ ഭയപ്പെടുന്നു. എതിര്‍പ്പിന്റെ ചിന്തകളും ആശയങ്ങളും അവരെ അലോസരപ്പെടുത്തുന്നു. ആശയങ്ങളെ ആയുധം കൊണ്ട് തറപറ്റിക്കാനുള്ള വ്യാമോഹമാണ് ഫാസിസത്തിന്റെ ഏറ്റവും വലിയ ഫീച്ചര്‍. അങ്ങനെ പ്രതികരണത്തിന്റെ ശബ്ദങ്ങളെ അവര്‍ അധികാരവും ആയുധബലവും കായികബലവുമുപയോഗിച്ച് നിരന്തരം അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നു. എഴുത്തുകാരോട് എഴുത്തു നിര്‍ത്താനും കാര്‍ട്ടൂണിസ്റ്റുകളോട് വര നിര്‍ത്താനും പ്രാസംഗികന്മാരോട് പ്രഭാഷണം നിര്‍ത്താനും ഭീഷണി മുഴക്കുന്നു. ഭീഷണിക്ക് വഴങ്ങാത്തവരെ ആക്രമിക്കുകയും വകവരുത്തകയും ചെയ്യുന്നു.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മാത്രം കണ്ടുവന്ന ഈ വര്‍ഗ്ഗീയതയുടെ അതിപ്രസരം ഇന്ന് കേരളത്തിലും പതുക്കെ തലപൊക്കാന്‍ തുടങ്ങി. കൊല്ലം ജില്ലയിലെ കടയ്ക്കല്‍ കോട്ടുക്കല്‍ കൈരളി ഗ്രന്ഥശാലയുടെ അമ്പതാം വാര്‍ഷികാഘോഷ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുന്നിനിടെയാണ് കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ കുരീപ്പുഴ ശ്രീകുമാറിനെ ആക്രമിക്കാന്‍ ശ്രമിച്ചത്. പരിപാടിയില്‍ കുരീപ്പുഴ ആര്‍ എസ് എസിനെ വിമര്‍ശിച്ച് സംസാരിച്ചിരുന്നു. വടയമ്പാടി സമരത്തെക്കുറിച്ച് സംസാരിച്ചതിനാണ് തനിക്കെതിരെ ആക്രമണമുണ്ടായതെന്നാണ് കുരീപ്പുഴ സംഭവത്തോട് പ്രതികരിച്ചത്. ഭജനമടം ദേവിക്ഷേത്ര സമിതി കയ്യേറിയ ഒരേക്കറോളം വരുന്ന ഭൂമിയുടെ പട്ടയം റദ്ദു ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് വടയമ്പാടിയില്‍ സമരം നടക്കുന്നത്. എന്നാല്‍ ഹിന്ദു സങ്കല്പങ്ങളെ വ്രണപ്പെടുത്തി എന്നാരോപിച്ചായിരുന്നു കുരീപ്പുഴക്കെതിരായ ആക്രമണശ്രമം.

ആവിഷ്‌കാരസ്വാതന്ത്ര്യത്തിനു നേരെയുള്ള ഇത്തരം അതിക്രമങ്ങള്‍ കേരളത്തില്‍ ഇതാദ്യമല്ല. കെ പി രാമനുണ്ണിയും പവിത്രന്‍ തീക്കുനിയുമെല്ലാം സംഘ്പരിവാറിന്റെ ഭീഷണി നേരിട്ടിരുന്നു. എന്നാല്‍ കുരീപ്പുഴ വിഷയത്തില്‍ സാംസ്‌കാരിക കൈരളി ഒന്നടങ്കം പ്രതികരണവുമായി രംഗത്തുവന്നത് പ്രതീക്ഷയണര്‍ത്തുന്ന കാര്യമാണ്.

വിയോജിപ്പുകളെയും എതിര്‍പ്പുകളെയും അംഗീകരിക്കുന്നതാണ് ജനാധിപത്യത്തിന്റെ അസ്തിത്വം. എവിടെ വിയോജിപ്പുകള്‍ അടിച്ചമര്‍ത്തപ്പെടുന്നുവോ അവിടെ ജനാധിപത്യം മൃതിയടയുന്നു. ആക്രമിച്ചും കൊന്നുതള്ളിയും എതിര്‍പ്പുകളെ ഉന്മൂലനം ചെയ്യുന്നവര്‍ ചരിത്രത്തിന്റെ ഇന്നലെകളിലേക്ക് ഒന്നു കണ്ണോടിച്ചു നോക്കുന്നത് നല്ലതാണ്. പരിതാപകരമായ പതനം നേരിട്ട ഹിറ്റ്‌ലറും മുസ്സോളിനിയും ചരിത്രത്തിന്റെ ഏടുകളില്‍ ചിതലരിക്കാതെ ബാക്കിനില്‍ക്കുന്നത് ആ വഴിയില്‍ സഞ്ചരിക്കുന്നവര്‍ക്ക് ഒരു മുന്നറിയിപ്പാണ്.

പ്രഖ്യാപിത ലക്ഷ്യങ്ങള്‍ക്കുമപ്പുറം ഗവണ്‍മെന്റിന്റെ ജനവിരുദ്ധനയങ്ങളെയും ഭരണപ്പാളിച്ചകളേയും മറച്ചുവെക്കാനാണ് യഥാര്‍ത്ഥത്തില്‍ സംഘ്പരിവാര്‍ രാജ്യത്ത് വര്‍ഗ്ഗീയത ഊതിക്കത്തിക്കുന്നത്. ഇന്ധന വില വര്‍ധനവും നോട്ടു നിരോധനവും ജി എസ് ടി യും തുടങ്ങി പൊതുപ്രശ്‌നങ്ങളില്‍ പ്രതിരോധത്തിലാവുമ്പോള്‍ ജനങ്ങളുെട ശ്രദ്ധ തിരിച്ചുവിടാനുള്ള കുതന്ത്രമാണിത്. ഒരു വാട്ട്‌സ്അപ്പ് പോസ്റ്റില്‍ വായിച്ചതുപോലെ, കക്കൂസില്‍ പോവുമ്പോള്‍ 'ചില ശബ്ദങ്ങള്‍' കേള്‍ക്കാതിരിക്കാനായി പൈപ്പ് തിരിച്ചുവെക്കുന്നവരുണ്ട്'. ജനകീയ പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവരുമ്പോള്‍ വര്‍ഗ്ഗീയതയുടെ വിത്തുപാകി ജനശ്രദ്ധ തിരിച്ചുവിടുന്നവരും ഇതു തന്നെയാണ് ചെയ്യുന്നത്.

നവഭാരതത്തില്‍ ഗോവിന്ദ് പന്‍സാരയെയും എം എം കല്‍ബുര്‍ഗിയെയും നരേന്ദ്ര ധബോല്‍ക്കറെയും ഗൗരി ലങ്കേഷിനെയും സവര്‍ണ്ണഫാസിസ്റ്റുകള്‍ അരുംകൊല ചെയ്യുമ്പോള്‍ പാബ്ലോ നെരൂദയുടെ വാക്കുകള്‍ ഓര്‍മ്മവരുന്നു....'നിങ്ങള്‍ക്ക് പൂക്കളെ നുള്ളിയെറിയാനായേക്കും പക്ഷേ വസന്തത്തിന്റെ വരവിനെ തടയാനാകില്ല'. കാലം സാക്ഷി, ചരിത്രം സാക്ഷി, ആശയാദര്‍ശങ്ങളെ ആയുധംകൊണ്ട് തറപറ്റിക്കാമെന്നു വ്യാമോഹിക്കുന്നവരേ... നിശ്ചയം നിങ്ങളുടെ ആയുധങ്ങള്‍ തുരുമ്പെടുക്കുക തന്നെ ചെയ്യും, എന്നാല്‍ നിങ്ങള്‍ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന ആശയങ്ങള്‍ കാലയവനികയെ ഭേദിച്ച് ഇവിടെ നിലനില്‍ക്കക തന്നെ ചെയ്യും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Article, India, Kerala, RSS, Communalism, Fascism, Intolerence, Sang Parivar, Freedom Of Expression, Public Issues, Kureepuzha Sreekur, Gauri Lankesh, Literature, History, Sang Parivar Fear Disagreements; Can't Defeat Ideas With Weapons


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?